ഇബ്രി ഇന്ത്യൻ സ്കൂൾ ഉന്നത നിലവാരംകാത്തുസൂക്ഷിക്കുന്നു -എസ്.എം.സി
text_fieldsഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂൾ അക്കാദമികവും അക്കാദമിക ഇതരവുമായ പ്രവർത്തനങ്ങളിൽ ഉന്നതനിലവാരമാണ് പുലർത്തിപ്പോരുന്നതെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. അധ്യാപക നിയമനങ്ങൾ സുതാര്യമാണെന്നും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുമാണ് ടീച്ചർമാരെ എടുക്കുന്നത്.
എസ്.എം.സിയിലെ അംഗങ്ങളുടെ നാട്ടുകാരോ ബന്ധുക്കളോ അധ്യാപകരായി പ്രവർത്തിക്കുന്നില്ല. കോവിഡ് കഴിഞ്ഞ സമയങ്ങളിൽ ടീച്ചർമാരുടെ അഭാവം ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ അധ്യാപകർക്ക് ജോലി ഭാരം കൂടിയിട്ടുണ്ടായിരുന്നു. അധ്യാപകരെ ഇന്റർവ്യൂ നടത്തിയതിന് ശേഷം നിയമിക്കാൻ അഞ്ച് മുതൽ ആറ് മാസംവരെ രേഖകൾ ശരിയാക്കാൻ സമയമെടുക്കുന്നുണ്ട്. ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ അക്കാദമിക് ഇയറിൽ പത്താം ക്ലാസിലും 12ാം ക്ലാസിലും നൂറ് ശതമാനം വിജയം നേടുകയും ചില വിഷയങ്ങളിൽ വിദ്യാർഥികൾ നൂറിൽ നൂറ് മാർക്ക് കരസ്ഥമാക്കുകയും ചെയ്തിരുന്നു.
ആധുനിക സംവിധാനങ്ങളോടു കൂടിയ ബയോളജി, കെമസ്ട്രി, ഫിസിക്സ ലാബുകളും കൂടാതെ ഇംഗ്ലീഷ് ലാംഗേജ് ലാബ്, ത്രീഡി ലാബ്, ഡിജിറ്റൽ ലൈബ്രറി ഫെസിലറ്റീസ് എന്നിവയും അടുത്ത സമയത്തായി തുടങ്ങിയിട്ടുണ്ട്. പാഠ്യ-പാഠ്യേതരവിഷയങ്ങളിലും മികച്ച നിലവാരം പുലർത്തി പോരുന്നുണ്ട്. സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ മത്സരങ്ങളിൽ വിവിധയിനങ്ങളിൽ മെഡലുകൾ കരസ്ഥമാക്കുകയും, ഒമാനിലെ ഇന്ത്യൻ സ്കൂളുകളെ പ്രതിനിധീകരിച്ച് ഇന്ത്യയിൽ നടന്ന നാഷനൽ ലെവൽ മത്സരത്തിൽ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മസ്കത്തിലെ സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ മത്സരത്തിൽ ഈ വർഷത്തെ ശാസ്ത്ര പ്രതിഭകളായി സ്കൂളിലെ രണ്ട് വിദ്യാർഥികളാണ് വിജയിച്ചത്. ദേശീയാടിസ്ഥാനത്തിൽ നടന്ന ഹിന്ദി വിഭാഗം മത്സരത്തിലും സ്കൂളിലെ വിദ്യാർഥിനിയാണ് ഒന്നാമതായി എത്തിയത്. പ്ലേ ഗ്രൗണ്ട്, ഓഡിറ്റോറിയം എന്നിവ ഉടൻതന്നെ യാഥാർഥ്യമാക്കും.
ജനുവരിയിൽ നടന്ന ഓപൺ ഫോറത്തിൽ ഇത്തരം ആശങ്കകൾ പ്രകടിപ്പിക്കാതിരിക്കുകയും പെട്ടെന്നുണ്ടായ രക്ഷിതാക്കളുടെ ഈ സമീപനത്തിൽ ആശ്ചര്യം ഉണ്ട്. രണ്ട് മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ രക്ഷിതാക്കൾക്കുണ്ടായ ഉത്കണ്ഠ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുത്തുവെന്നും എസ്.എം.സി അംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

