ഇബ്രി ഇന്ത്യൻ സ്കൂളിൽ നഴ്സറി കലോത്സവം
text_fieldsഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂളിൽ നഴ്സറി കലോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്കൂൾ പ്രതിനിധി നേഹ മുഹമ്മദ് റാഫി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ബി.ഒ.ഡി ഡയറക്ടർ ഇൻചാർജ് മുഹമ്മദ് സാബിർ റാസാ ഫൈസി മുഖ്യാതിഥിയായിരുന്നു. മുൻ പ്രസിഡൻറ് അബ്ദുൽ ഗഫൂർ ഖാദ്രി ചടങ്ങിൽ സന്നിഹിതനായിരുന്നു.
കുട്ടികളുടെ മത്സരാവേശം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാൻ ഇത്തരം വേദികൾ സഹായകമാകുമെന്ന് പ്രിൻസിപ്പൽ വി.എസ്. സുരേഷ് പറഞ്ഞു. നൃത്തം, സംഗീതം, പ്രച്ഛന്ന വേഷം എന്നിവക്കൊപ്പം സ്േറ്റജിതര മത്സരങ്ങളും നടന്നു. വിജയികൾക്ക് മുഖ്യാതിഥി ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. എസ്.എം.സി പ്രസിഡൻറ് ഡോ. തോമസ് വർഗീസ് വിജയികളെ അനുമോദിക്കുകയും മുഖ്യാതിഥിയെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. സീനിയർ അധ്യാപിക മെഹനാസ് ഹമദാനി നന്ദി പറഞ്ഞു.
