ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയുടെ പവിഴ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച പുതിയ ബ്ലേ ാക്കുകൾ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ ഇന്ത്യൻ അംബാസഡർ മുനു മഹാവർ ജൂബിലി ബ്ലോ ക്കുകളുടെ ഉദ്ഘാടനം നിർവഹിക്കുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. പുതിയ കോൺഫറൻസ് ഹാൾ, സ്റ്റാഫ് റൂം, കെമിസ്ട്രി, ബയോളജി, ഫിസിക്സ് ലാബുകളുടെ ഉദ്ഘാടനവും നടന്നു. 30 വർഷമായി സ്കൂൾ കൈവരിച്ച പുരോഗതി വിശദീകരിക്കുന്ന ഡിജിറ്റൽ പ്രദർശനം ഉദ്ഘാടന വേദിയിൽ നടന്നു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ബേബി സാം സാമുവൽ, ഇന്ത്യൻ എംബസി പ്രതിനിധി അനൂജ് സ്വരൂപ്, സീനിയർ പ്രിൻസിപ്പലും ബി.ഒ.ഡി എജുക്കേഷൻ അഡ്വൈസറുമായ എം. പി. വിനോഭ, ബി.ഒ.ഡി അക്കാദമിക് മേധാവി ഡോ. അലക്സ് സി. ജോസഫ്, മുലദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ എസ്.െഎ ശരീഫ്, മസ്കത്ത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ, ബോഷർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാകേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ പൈതൃകവും ദേശസ്നേഹവും അനാവരണം ചെയ്യുന്ന നൃത്ത സംഗീത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ചടങ്ങിൽ എസ്.എം.സി പ്രസിഡൻറ് ഡോ. തോമസ് വർഗീസ് സ്വാഗതവും പ്രിൻസിപ്പൽ വി.എസ്. സുരേഷ് നന്ദിയും പറഞ്ഞു.