Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്രി ഇ​ന്ത്യ​ൻ...

ഇ​ബ്രി ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി​യി​ൽ ന​ട​ന്ന  പ​ന്ത്ര​ണ്ടാം ക്ലാ​സി​ന്‍റെ  ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി​യി​ൽ​നി​ന്ന്
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി​യി​ൽ ന​ട​ന്ന പ​ന്ത്ര​ണ്ടാം ക്ലാ​സി​ന്‍റെ ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി​യി​ൽ​നി​ന്ന്

ഇ​ബ്രി: ഇ​ന്ത്യ​ൻ സ്കൂ​ൾ ഇ​ബ്രി​യി​ൽ 2023-24 ബാ​ച്ചി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഗ്രാ​ജു​വേ​ഷ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മു​ഖ്യാ​തി​ഥി​യാ​യ എ​സ്.എം.സി. പ്ര​സി​ഡ​ന്റ്‌ ന​വീ​ൻ വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​ജ്വേ​ഷ​ൻ തൊ​പ്പി അ​ദ്ദേ​ഹം കു​ട്ടി​ക​ളെ അ​ണി​യി​ച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റ്, മൊ​മ​ന്റൊ, ക്ലാ​സ് ഫോ​ട്ടോ എ​ന്നി​വ കു​ട്ടി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്തു. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ന്ന നി​ല​യി​ൽ എ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഓ​ർ​മി​പ്പി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. സു​രേ​ഷ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു അ​റി​വി​ന്റെ വെ​ളി​ച്ചം പ്ര​സ​രി​പ്പി​ക്കു​ക എ​ന്ന ത​ത്ത്വം ഉ​ൾ​ക്കൊ​ണ്ട് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ചു. സീ​നി​യ​ർ അ​ധ്യാ​പി​ക നി​ഷ​ സു​രേ​ഷ് കു​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ച്ച് സം​സാ​രി​ച്ചു.

എ​കാ​ഷ് (ഹെ​ഡ് ബോ​യ്)ഇ​ഷ്മ​ൽ (ഹെ​ഡ് ഗേ​ൾ ),ഷേ​ർ​ലി ഗ്രേ​സ് എ​ന്നി​വ​ർ സ്കൂ​ളി​ലെ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ണ്ണി മാ​ത്യു സ്വാ​ഗ​ത​വും അ​ധ്യാ​പി​ക പ്രി​യ ന​ന്ദി​യും പ​റ​ഞ്ഞു. എ​സ്.​എം.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ ഡോ. ​വി​ജ​യ് ഷ​ണ്മു​ഖം, എ​സ്.​എം.​സി ക​ൺ​വീ​ന​ർ ജ​മാ​ൽ ഹ​സ​ൻ, അ​ക്കാ​ദ​മി​ക് ചെ​യ​ർ​പേ​ഴ്സ​ൻ ഫെ​സ്‌​ലി​ൻ അ​നീ​ഷ്‌ മോ​ൻ, എ​സ്.​എം.​സി അം​ഗ​ങ്ങ​ളാ​യ അ​മി​താ​ബ് മി​ശ്ര, ശ​ബ്നം,അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsibri indian schoolgraduation ceremony
News Summary - Ibri Indian School Graduation Ceremony
Next Story