ഇബ്രി ഇന്ത്യൻ സ്കൂൾ ഫീസ് വർധന: പ്രതിഷേധവുമായി രക്ഷിതാക്കൾ
text_fieldsഇബ്രി ഇന്ത്യൻ സ്കൂൾ ഫീസ് വർധനക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ എത്തിയപ്പോൾ
ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയിലെ ഫീസ് വർധനവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പിഴ ഈടാക്കൽ, കാലാവധി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് രക്ഷിതാക്കൾ സ്കൂൾ മാനേജ്മെന്റിനെ പ്രതിഷേധം അറിയിച്ചു. 50ലേറെ രക്ഷിതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. എഴുപത് ശതമാനത്തിലേറെ മലയാളി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ആണ് ഇന്ത്യൻ സ്കൂൾ ഇബ്രി.ചെറുകിട ജോലികൾ ചെയ്തു നിത്യവൃത്തി കഴിക്കുന്ന പ്രവാസികളുടെ മക്കളാണ് ഇവിടെ ഭൂരിഭാഗം പഠിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ഫീസ് വർധിപ്പിച്ച മാനേജ്മെന്റ് നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും രക്ഷതാക്കൾ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പാളിന് പരാതി കൈമാറി. ദിവസങ്ങൾക്കു മുമ്പ് അനധികൃത നിയമനങ്ങളടക്കം വിവിധ കാര്യങ്ങൾ ഉന്നയിച്ച് രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡിനും മറ്റും പരാതി നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

