ഇബ്രി ഇന്ത്യൻ സ്കൂൾ 37-ാം വാർഷികാഘോഷം വർണ്ണാഭമായി ആഘോഷിച്ചു
text_fieldsഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂളിന്റെ 37-ാമത് വാർഷികാഘോഷം 'ഒരൊറ്റ ലോകം അനേകം നിറങ്ങൾ: ആഗോള ഐക്യവും സംസ്കാരവും' പ്രൗഢഗംഭീരമായ പ്രമേയത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഇബ്രി വിലായത്തിലെ മുൻസിപ്പൽ കൗൺസിൽ അംഗം സുൽത്താൻ ബിൻ റാഷിദ് അൽ കൽബാനി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഗതാഗത വാർത്താവിനിമയ മന്ത്രാലയ പ്രതിനിധി സഹ്റാൻ ഹുമൈദ് അൽ കൽബാനി, വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള അബ്ദുൽ നാസർ അൽ ഹനായി, ലോഹി സലാം അൽ ഷമാലി, വ്യവസായ പ്രമുഖരായ ഉനൈദ് അൽ യാക്കൂബി, അബ്ദുൽ സലാം അൽ ഹബായി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ശ്രീമതി ഷബ്നം ബീഗം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ് ബോയ് മുദാസിർ ഷഫീഖ്, ഹെഡ് ഗേൾ വൃതിക സിംഗ് എന്നിവരുടെ നേതൃത്വത്തിൽ അതിഥികൾക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ഒമാൻ-ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് പരിപാടികൾ ആരംഭിച്ചത്. മുഖ്യാതിഥിയും മറ്റ് വിശിഷ്ട വ്യക്തികളും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി.
സ്കൂൾ വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ സുരേഷ് വി.എസ്. അവതരിപ്പിച്ചു. 2025-26 അധ്യയന വർഷത്തിലെ സ്കൂളിന്റെ അക്കാദമികവും കായികവുമായ മുന്നേറ്റങ്ങൾ അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ സ്കൂൾ വാർത്താപത്രികയായ 'അപ്പോജി' (Apogee) മുഖ്യാതിഥി പ്രകാശനം ചെയ്തു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് മെഡലുകളും ക്യാഷ് പ്രൈസുകളും ചടങ്ങിൽ വിതരണം ചെയ്തു.10,12 ക്ലാസുകളിലെ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളായ അഹമ്മദ് ഷഹീർ ബിലാൽ, ആദിത്യ വി.എസ്., ഫിയാലിൻ ഫ്ലേരി മോൻ ഫെസ്‌ലിൻ അനീഷ് മോൻ, ഷെയ്ഖ് ആയിഷ ഫാത്തിമ, ജിസിക ജോസഫ്. വൃതിക സിംഗ്, ജിനിഷ് ബ്ലെസ്സി, സ്നേഹ സാറ എബ്രഹാം, വൈഷ്ണവ് സുഭാഷ് കുമാർ, ലുബ്ന. എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
പ്രത്യേക പുരസ്കാരമായ ലേറ്റ് ഡോ. ആർ.ആർ. നായർ അക്കാദമിക് എക്സലൻസ് അവാർഡ്, എം.പി.വി ഓൾ റൗണ്ട് എക്സലൻസ് അവാർഡിന് അഹമ്മദ് ഷഹീർ ബിലാൽ അർഹനായി, വൃതിക സിംഗ് സ്പെഷ്യൽ അവാർഡ് ഹിന്ദി ഒളിമ്പ്യാഡിൽ ദേശീയ പുരസ്കാരം നേടിയ എബ്രാം നഫിൻ (ക്ലാസ് 3), സി.എസ്.ഇ എക്സിബിഷനിലെ മികച്ച പ്രകടനത്തിന് ഗൗതം ഷിബില എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ മത്സരങ്ങളിൽ വിജയികളായ സൈന ഫാത്തിമ (ഡിസ്കസ് ത്രോ), അൽസാബിത്ത് അക്ബർ, മുഹമ്മദ് സുഹൈബ് അബ്ബാസ്, റിഹാൻ ടി (ബാഡ്മിന്റൺ) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഈ വർഷത്തെ മികച്ച അധ്യാപകരായി മിൻസി സന്തോഷ് (ഒന്നാം പാദം), നിഷാ സുരേഷ് (രണ്ടാം പാദം) എന്നിവരെ തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ സുരേഷ് വി.എസ്., വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു എന്നിവരുൾപ്പെടെ നൂറു ശതമാനം ഹാജർ രേഖപ്പെടുത്തിയ അധ്യാപകരെയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന കലാപരിപാടികൾ വാർഷികാഘോഷത്തിന് മാറ്റുകൂട്ടി. കാശ്മീരി നൃത്തം, ബ്രസീലിയൻ ഫ്യൂഷൻ നൃത്തം, ആഫ്രിക്കൻ നൃത്തം, ചൈനീസ് നൃത്തം തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്കാരങ്ങളെ കോർത്തിണക്കിയുള്ള പ്രകടനങ്ങൾ ഏറെ ശ്രദ്ധേയമായി. യു.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത 'ഗ്രാൻഡ് കൾച്ചറൽ ഫീസ്റ്റോ'ടെ പരിപാടികൾ സമാപിച്ചു.
എസ്.എം.സി കൺവീനർ ഡോക്ടർ പുകളരസു ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. എസ്.എം.സി ഭാരവാഹികളായ ഫൈസൽ ഷംസുദ്ദീൻ, നവീൻ വിജയകുമാർ, ഡോ. അമിതാഭ് മിശ്ര, ഫെസ്‌ലിൻ അനീഷ് മോൻ, ഡോ. അശ്വതി സിദ്ധാർത്ഥൻ, മുൻ എസ്. എം .സി ഭാരവാഹികളായ ശ്രീ ഡാനിയൽ, ഫിറോസ് ഹുസൈൻ ,നിസ്‌വ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി , രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, വിവിധ മേഖലകളിലെ സാമൂഹ്യ ,സാംസ്കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

