ഇബ്രി ഇന്ത്യൻ സ്കൂൾ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റു
text_fieldsഇബ്രി ഇന്ത്യൻ സ്കൂൾ വിദ്യാർഥി പ്രതിനിധികൾ ചുമതലയേറ്റപ്പോൾ
ഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വിദ്യാർഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. വിപുലമായ ചടങ്ങുകളോടെ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ എസ്.എം.സി ആക്ടിങ് പ്രസിഡന്റ് നവീൻ വിജയകുമാർ മുഖ്യാതിഥിയായി.
പ്രാർഥനാ ഗാനത്തോടുകൂടി ആരംഭിച്ച ചടങ്ങിന് സ്റ്റുഡൻസ് കൗൺസിൽ അംഗങ്ങളുടെ മാർച്ച് പാസ്റ്റ് മാറ്റുകൂട്ടി. പ്രിൻസിപ്പൽ വി.എസ്. സുരേഷ് സ്ഥാനാരോഹിതരായ വിദ്യാർഥികളെ അഭിനന്ദിച്ചു. ചുമതലകൾ നിർവഹിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്ക് മാതൃകയാകേണ്ടതിനെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. സ്ഥാനാരോഹിതരായവർക്ക് പ്രതിജ്ഞാവാചകവും ചൊല്ലി കൊടുത്തു. വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു സംസാരിച്ചു.
മുഖ്യാതിഥി നവീൻ വിജയകുമാർ ഹെഡ് ബോയ് ഏകാക്ഷ് ദേവ് പുനിയ, ഹെഡ് ഗേൾ ഇഷ്മൽ അഞ്ജും എന്നിവർക്ക് ബാഡ്ജും പതാക കൈമാറി. എസ്.എം.സി വൈസ് പ്രസിഡന്റ് ഡോ. വിജയ് ഷണ്മുഖം, ഡെപ്യൂട്ടി ഹെഡ് ബോയ് മാസ്റ്റർ ആദിത്യ കുക്രെതി, ഡെപ്യൂട്ടി ഹെഡ്ഗേൾ സോയ സെബാഖാൻ എന്നിവർക്ക് ബാഡ്ജ് നൽകി.
എസ്.എം.സി കൺവീനർ ജമാൽ ഹസ്സൻ സ്പോർട്സ് ക്യാപ്റ്റൻമാരായ മുഹമ്മദ് സൈം, സൈന ഫാത്തിമ ഫിദ മുഹമ്മദ് എന്നിവർക്ക് ബാഡ്ജുകളും പതാകയും കൈമാറി. അക്കാദമിക് ചെയർപേഴ്സൻ ഫെസ്ലിൻ അനീഷ് മോൻ ലിറ്റററി കോഓഡിനേറ്റർ ഷേർലി ഗ്രേസിനും എച്ച്.എസ്.ഇ ചെയർ പേഴ്സൻ ഡോ. അമിതാബ് മിശ്ര ഡെപ്യൂട്ടി ലിറ്റററി കോഓഡിനേറ്റർ നിവേദ്യ ദേവദാസിനും ബാഡ്ജുകൾ കൈമാറി. ബ്ലൂ, ഗ്രീൻ, യെല്ലോ, റെഡ് ഹൗസുകളിലെ അംഗങ്ങൾക്ക് ബാഡ്ജുകളും പതാകകളും അതത് ഹൗസ് ചുമതലയുള്ള അധ്യാപകർ കൈമാറി.
അധ്യാപിക ഷീനാബായ് ചടങ്ങിൽ അവതാരകയായി. ആക്ടിവിറ്റി കോഓഡിനേറ്റർ മഹിളാ രാജൻ സ്വാഗതവും ബീന ചെറുവത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

