ഇബ്രി ഇമ ജനറല്‍ ബോഡിയും വിദ്യാര്‍ഥികളെ ആദരിക്കലും
text_fieldsഇബ്രി ഇമ ജനറല്‍ ബോഡി യോഗത്തിൽനിന്ന്
ഇബ്രി: മലയാളി അസോസിയേഷന്റെ രണ്ടാമത് ജനറല്‍ ബോഡി ഇബ്രി വിമന്‍സ് ഹാളില്‍ നടന്നു. പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത് രക്ഷാധികാരി ഡോ. ഉഷാറാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമാല്‍ ഹസന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അംഗങ്ങളുടെ ഭാഗത്തുനിന്ന് വന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കൂട്ടായ്മക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് വിലയിരുത്തി. ഇബ്രി ഇന്ത്യന്‍ സ്കൂളില്‍നിന്ന് സി.ബി.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 10, 12 ക്ലാസുകളിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഡോ. ഉഷാറാണിയും ജമാല്‍ ഹസനും മൊമന്റോ നല്കി ആദരിച്ചു.
പത്താം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം വൈഷ്ണവ് സുഭാഷ് കുമാര്‍, സ്നേഹ സാറ അബ്രാഹാം, അഫ്നാ താജുദ്ദീന് എന്നീ വിദ്യാര്‍ഥികളും പന്ത്രണ്ടാം ക്ലാസില്‍ ആദിത്യ സുരേഷ്, നിവേദ്യ ദേവദാസ്, നന്ദന ജയപ്രകാശ് എന്നിവരും നേടി. സെക്രട്ടറി വിപിന്‍ വിന്‍സന്റ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. ജമാല്‍ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിലെ വിശിഷ്ട അതിഥികള്‍ പങ്കെടുത്ത ചടങ്ങില്‍ മാസ്റ്റര്‍ ഗൗതം സരസിന്റെ പിയാനോ വായനയും ഇമയിലെ കലാകാരന്മാര് ഗാനങ്ങളും ആലപിച്ചു. മഞ്ജുഷ ഡോ. ഷൈഫ, രാധാകൃഷ്ണന്, സുനില്‍ കുമാര്‍, രജീഷ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

