ഇബ്രി ഹെൽത്തിസിറ്റി പദ്ധതി; ലോകാരോഗ്യ സംഘടനയുമായി സഹകരണ ധാരണപത്രം ഒപ്പുവെച്ചു
text_fieldsഇബ്രി ഹെൽത്തി സിറ്റിയും ലോകാരോഗ്യ സംഘടനയും
തമ്മിലുള്ള സഹകരണ ധാരണപത്രം ഒപ്പുവെക്കുന്നു
ഇബ്രി: ഇബ്രി ഹെൽത്തി സിറ്റിയും ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ) തമ്മിലുള്ള സഹകരണ ധാരണപത്രം വ്യാഴാഴ്ച ഒപ്പുവെച്ചു. ഹെൽത്തി സിറ്റീസ് പദ്ധതികളെ ശക്തിപ്പെടുത്തി, സ്ഥിരതയുള്ള വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സമൂഹത്തിലെ ആരോഗ്യ ബോധവത്കരണം ഉയർത്തുന്നതിനുമായുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് ഡബ്ല്യു.എച്ച്.ഒയുമായുള്ള ധാരണപത്രം.
ധാരണപത്രം ഒപ്പുവെച്ചത് വിലായത്തിലെ ഹെൽത്തി സിറ്റീസ് പദ്ധതിയുടെ യാത്രയിൽ സുപ്രധാന ഘട്ടമാണെന്ന് ഇബ്രി വാലി ഷെയ്ഖ് ഡോ. സയീദ് ബിൻ ഹുമൈദ് അൽ ഹർത്തി പറഞ്ഞു. ഇബ്രിയെ ഹെൽത്തി സിറ്റിയായി പ്രഖ്യാപിച്ചതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യപരിരക്ഷ സേവനങ്ങളും സുസ്ഥിര നഗരാന്തരീക്ഷം സൃഷ്ടിക്കാനുമുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയിലെ ഒമാൻ പ്രതിനിധി ഡോ. ജീൻ ജബ്ബൂർ, ദാഹിറ ഗവർണറേറ്റിലെ ആരോഗ്യ സേവന ഡയറക്ടർ ജനറൽ ഡോ. അഹ്മദ് ബിൻ സഈദ് അൽ കൽബാനി തുടങ്ങിയവർ സംബന്ധിച്ചു. ധാരണപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ ഹെൽത്തി സിറ്റീസ് ആശയത്തെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരം നടത്തി. ദലീൽ പെട്രോളിയം, ഇബ്രി ആസ്റ്റർ ആശുപത്രി എന്നിവയുൾപ്പെടെ പിന്തുണ നൽകുന്ന സ്ഥാപനങ്ങളുമായി കൂട്ടായ്മ കരാറുകളും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

