ഓണാഘോഷ നിറവിൽ ഇബ്രി
text_fieldsകലാ കൈരളി ഇബ്രിയുടെ ആഭിമുഖ്യത്തിൽ ഇബ്രി വുമൺസിൽ നടന്ന ‘പോന്നോണം 2025’ൽനിന്ന്
ഇബ്രി: പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളികൾ ആചരിച്ച ഓണാഘോഷം നാട്ടിൻപുറത്തിന്റെ ഓർമകളെ പുതുക്കി. കലാ കൈരളി ഇബ്രിയുടെ ആഭിമുഖ്യത്തിൽ ‘പോന്നോണം 2025’ എന്ന ഓണാഘോഷം ഇബ്രി വുമൺസിൽ നടന്നു. ഇതോടനുബന്ധിച്ച് നടന്ന ഘോഷയാത്ര കാണികൾക്ക് പുത്തൻ അനുഭവമായി. മാവേലിയും പുലികളിയും മുത്തുക്കുടയേന്തിയ തിരുവാതിര ടീമും ചെണ്ടമേളവും എല്ലാംചേർന്ന ഘോഷയാത്ര കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. ഓണപ്പാട്ടുകൾ, തിരുവാതിര, വടംവലി, കുട്ടികളുടെ കളികൾ, കായിക മത്സരം, മലയാളികളുടെ ഗൃഹാതുരമായ വിവിധ തരം ഓണക്കളികൾ, സംഗീത നൃത്താവിഷ്കാരങ്ങൾ തുടങ്ങി വിവിധ പരിപാടികളിലൂടെ പ്രവാസി മലയാളികൾ ആഘോഷത്തിന് പുത്തൻചൈതന്യം നൽകി. ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള സമ്മാനവിതരണം, കലാ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണം എന്നിവ നടന്നു. സാമൂഹികപ്രവർത്തകരായ കുമാർ, തമ്പാൻ എന്നിവരെ വേദിയിൽ ആദരിച്ചു.
നാട്ടിൽ നിന്നെത്തിയ പാചകസംഘത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യക്കും വൻ സ്വീകരണം ലഭിച്ചു. പ്രവാസലോകത്തെ ഓണാഘോഷങ്ങൾ പുതുതലമുറക്ക് കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്താനുള്ള ഒരു അവസരം കൂടിയാണ്. ആഘോഷത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

