Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇബ്ര സഹ്‌റതുൽ ഖുർആൻ...

ഇബ്ര സഹ്‌റതുൽ ഖുർആൻ മദ്‌റസ മീലാദ് ക്യാമ്പയിൻ പ്രഖ്യാപിച്ചു

text_fields
bookmark_border
ഇബ്ര സഹ്‌റതുൽ ഖുർആൻ മദ്‌റസ മീലാദ് ക്യാമ്പയിൻ പ്രഖ്യാപിച്ചു
cancel
camera_alt

ഇബ്ര സഹ്‌റതുൽ ഖുർആൻ മദ്‌റസ മീലാദ് ക്യാമ്പയിൻ പ്രഖ്യാപനത്തിൽനിന്ന്

ഇബ്ര: ഇബ്ര സഹ്‌റതുൽ ഖുർആൻ മദ്‌റസയുടെയും ഐ.സി.എഫിന്റെയും ആർ.എസ്.സിയുടെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷം വിപുലമായി സംഘടിപ്പിക്കും. തിരു പ്രകാശം 1500 എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിൻ റബിഉൽ അവ്വൽ ഒന്നിന് ആരംഭിച്ച് 30 വരെ നീണ്ടു നിൽക്കും. ഒന്ന് മുതൽ 12 വരെ ജനകീയ മൗലിദ് സദസ്സും 12ന് പുലർച്ചെ പ്രഭാത മൗലിദും,12ന് പകലിൽ മധുര വിതരണവും, സെപ്തംബർ 12 വെള്ളിയാഴ്ച നൂറെ മദീന ഗ്രാന്റ് പ്രോഗ്രാമും നടക്കും. കേരളത്തിൽ നിന്നുള്ള ഗായകരും പ്രഭാഷകരും പരിപാടിയിൽ അണിനിരക്കും.

കുടുംബ മൗലിദ്, കുട്ടികളുടെ മൗലിദ്, ഓൺലൈൻ ക്വിസ്, നൂറൊളി, സുവനീർ, യൂത്ത് ഫെസ്റ്റ്, ഫാമിലി സംഗമം, സൗഹൃദ സംഗമം, രാത്രി വൈകി ജോലി അവസാനിക്കുന്ന ഹോട്ടൽ, കഫ്തീരിയ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കായി രാത്രി ഒരു മണിക്ക് ശേഷം പ്രത്യേകം സംഘടിപ്പിക്കുന്ന പ്രവാചക പ്രകീർത്തന സദസ്സ് തുടങ്ങിയവ മീലാദ് ആഘോഷത്തിന്റെ ഭാഗമായി നടക്കും. മീലാദ് ക്യാമ്പയിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സഹ്‌റത്തുൽ ഖുർആൻ മദ്‌റസയിൽ നടന്ന സംഗമം ഫിറോസ് അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. നിശാദ് അഹ്‌സനി മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ ബാംഗളൂരു ചെയർമാനും സലീം നാദാപുരം കൺവീനറും അസിൽ അബ്ബാസ് ഫിനാൻസ് സെക്രട്ടറിയുമായ സ്വാഗതസംഘം രൂപവത്കരിച്ചു.

മറ്റുഭാരവാഹികൾ: മജീദ് കോളയാട്, നാസര്‍ കാര്‍ഗോ, സനീര്‍ പിണറായി, സിദ്ദീഖ് (ഉപദേശക സമിതി), നാസർ പള്ളിക്കൽ ബസാർ, അഫ്സൽ ബഷീർ തൃക്കോമല, ശാഹുൽ ഹമീദ് പത്തനാപുരം, സ്വാദിഖ്‌ നാഗർ കോവിൽ (വൈസ് ചെയർമാന്മാർ), റഫ്നാസ് അൽ തമാം, തൗഫീഖ് തലശ്ശേരി, ഇർഷാദ് നരിക്കുനി, മുസ്തഫ പൂക്കാട് (ജോ.കൺ), ഗിഫ്റ്റ്: സുൽഫിക്കർ നിലമ്പൂർ (പ്രിസി), ഇസ്ഹാഖ് (സെക്ര), ജെറീഷ്, നിസാം (അംഗങ്ങൾ), മീഡിയ: അബ്ദുൽ അസീസ് വി കെ. പടി (പ്രിസി), ഉബൈസ് കന്യാകുമാരി (കൺവീനർ), അബ്ദുൽ ജലീൽ, അർഷാഖ് (അംഗങ്ങൾ)

ലൈറ്റ് ആന്റ് സൗണ്ട്: ശിഹാബ് കോതമംഗലം (പ്രസി), മൻസീർ (കൺ), ഹാഷിർ, സജ്‌നാസ് (അംഗങ്ങൾ). റിസപ്ഷൻ: മാഹിൻ കന്യാകുമാരി (പ്രസി), ജിഷാദ് (കൺ), ജലീൽ മംഗലാപുരം, ജാഫർ (അംഗങ്ങൾ), വളന്റിയർ: സിയാദ് കൊല്ലം (പ്രസി), ഷഹീർ മാഹി (കൺവീനർ), ലത്തീഫ് സഅദി (അംഗങ്ങൾ), ഫുഡ്‌ :അബ്ദുസ്സലാം (പ്രസി), ശരീഫ് റോയൽ കിച്ചൻ (കൺ), അബ്ദുസത്താർ, നഈം(അംഗങ്ങൾ), സ്റ്റേജ് ആൻഡ് ഡക്കറേഷൻ: ശിഹാബ് (പ്രസി), ജാഫർ (കൺവീനർ), ശരീഫ്, ഗസ്റ്റ് മാനേജ്‌മെന്റ്: സക്കീർ ഹുസൈൻ പുത്തൻ പള്ളി (പ്രസി), അൻസാർ കോട്ടയം (കൺ), ഫിറോസ് അബ്ദുറഹ്മാൻ, പ്രോഗ്രാം: അലി അക്ബർ സഖാഫി, നിശാദ് അഹ്സനി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsannouncesMilad campaignHoly Quran Madrasah
News Summary - Ibra Zahratul Quran Madrasa announces Milad campaign
Next Story