സമരത്തിൽ പങ്കാളികളായി
text_fieldsഇബ്ര യു.ഡി.എഫ് അംഗങ്ങൾ ഏകദിന ഉപവാസ സമരത്തിൽ പങ്കാളികളായപ്പോൾ
ഇബ്ര: സ്വർണ കള്ളക്കടത്ത് കേസ് സി.ബി.െഎ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് കേരളത്തിൽ നടത്തിയ സമരത്തിന് പ്രവാസലോകത്തുനിന്ന് പിന്തുണ.
യു.ഡി.എഫ് ഒമാൻ ഇബ്ര കമ്മിറ്റി അംഗങ്ങൾ രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നു വരെ സ്വന്തം വസതികളിൽ മുഖ്യമന്ത്രി രാജിവെക്കുക, കള്ളക്കടത്ത് സി.ബി.ഐ അന്വേഷിക്കുക എന്നീ പ്ലക്കാർഡുകൾ ഉയർത്തി സമരത്തിെൻറ ഭാഗമായി. യു.ഡി.എഫ് ഒമാൻ ഇബ്ര കൺവീനർ എം.ജെ. സലീം, ഒ.ഐ.സി.സി നേതാക്കളായ തോമസ് ചെറിയാൻ, പി.എം. ഷാജി, നൗഷാദ് ചെമ്മായിൽ, സജി മേനാത്ത്, കെ.എം.സി.സി നേതാക്കളായ നൗഫൽ, നൗസീബ്, ബദറുദ്ദീൻ, ലത്തീഫ്, സബീർ, നൗഷീർ എന്നിവർ നേതൃത്വം നൽകി.