Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇബ്ര സുന്നി സെന്റർ ഇഷ്‌കെ മദീന ’26 സമാപിച്ചു

text_fields
bookmark_border
ഇബ്ര സുന്നി സെന്റർ ഇഷ്‌കെ മദീന ’26 സമാപിച്ചു
cancel

ഇബ്ര: ഹോളി ഖുർആൻ മദ്രസയും എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് എന്നിവയും സംയുക്തമായി ഇഷ്‌കെ മദീന സംഘടിപ്പിച്ചു. ഇബ്ര യഹ്‌മദി അൽ മവദ്ദ പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ എച്ച്.ക്യു.എസ്.സി രക്ഷാധികാരി സലീം കോളയാട് അധ്യക്ഷത വഹി ച്ചു. പ്രധാനാധ്യാപകൻ ശംസുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്തു. സമ്മാന ദാനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അസീസ് കോളയാടും അമീർ അഹ്മദ് അൻവരി പ്രാർഥനയും നിർവഹിച്ചു. സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.

കാബൂസ് മസ്ജിദ് ഖത്തീബ്, അബ്ദുല്ല സഈദ് അൽ മസ്കരി, സാലം മസ്കരി , അഹമ്മദ് മസ്കരി,സുലൈമാൻ ബുസൈദി, ദാവൂദ് സുലൈമാൻ യസീദി, യാറബ്ബ് സുലൈമാൻ രക്കാദി എന്നിവർ മൗലിദ് സദസ്സിൽ സന്നിഹിതരായി.

കൺവീനർ ജംഷീർ പാലയോട്, നൗഷീർ ചെമ്മയിൽ, ഷമീർ കോളയാട്, അനസ് മാനന്തേരി, ഷബീർ കൊടുങ്ങല്ലൂർ, കരീം, ഷഹീൻ മലപ്പുറം, റമീസ് മാനന്തേരി, ഫൈസൽ കാക്കേരി, സലീം സിപി, നൗജസ്, മുഹമ്മദ്‌ കൊളാരി, സഫീർ ശിവപുരം, ഹാരിസ് കോളയാട്, റാഷിദ്‌, സിറാജ്, ഹാഷിർ, ആരിഫ്, ഹാരിസ്, ഫാരിസ്, ഷബീർ ഒ.കെ, മുഹമ്മദ്‌ നാമത്, റാഷിദ്‌, നജീബ്, സലീം തവറയിൽ, നാസർ ,ഷഫീഖ്, അസ്‌ലം പേരാവൂർ,ആഷിക്ക് പള്ളിപൊയിൽ, അൽ ഫലാഹ് ലേഡീസ് വിംഗ് പ്രവർത്തകരായ റജുല, ഫരീദ, മെഹജബിൻ, സാഹിറ എന്നിവർ നേതൃത്വം നൽകി.

ഹോളി ഖുർആൻ മദ്രസയിൽ ഉന്നത വിജയം നേടിയവർക്ക് എസ്.കെ.എസ്.എസ്.എഫ് ഏരിയ ജനറൽ സെക്രട്ടറി അഷ്‌കർ കോളയാട് ഉപഹാരം വിതരണം ചെയ്തു. സമസ്തയുടെ സർട്ടിഫിക്കറ്റ് വിതരണം സിംസാറുൽ ഹഖ് ഹുദവി നിർവഹിച്ചു. മദ്രസ വിദ്യാർഥികളുടെ ഇസ്‍ലാമിക കലാ സാഹിത്യ വിരുന്ന്, സ്കൗട്ട്, ദഫ് ഷോ, ഖാഫില ദഫ് ടീം ബിദിയയുടെ ദഫ് പ്രോഗ്രാം എന്നിവയും അരങ്ങേറി. എച്ച്.ക്യു.എസ്.സി ജനറൽ സെക്രട്ടറി നൗസീബ് ചെമ്മയിൽ സ്വാഗതവും സഫീർ കുറ്റ്യാടി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ibra Sunni Centre's 'Ishq-e-Madina '26' concluded
Next Story