ഇബ്ര സുന്നി സെന്റർ ഗ്രാൻഡ് മീലാദ്; കോൺഫറൻസും ഹോളി ഖുർആൻ വാർഷികവും
text_fieldsഇബ്ര സുന്നി സെന്റർ ഗ്രാൻഡ് മീലാദ് കോൺഫറൻസിന്റെയും ഹോളി ഖുർആൻ
വാർഷികത്തിന്റെയും പ്രഖ്യാപന ചടങ്ങിൽനിന്ന്
ഇബ്ര: സമസ്ത ഇസ്ലാമിക് സെൻറർ, ഹോളി ഖുർആൻ മദ്റസ, അൽബിർ സ്കൂൾ നേതൃത്വത്തിൽ നബിദിനാഘോഷവും മദ്റസ 39ാം വാർഷികാഘോഷവും വിപുലമായി നടത്താൻ തീരുമാനിച്ചു. ‘സ്നേഹപ്രവാചകരുടെ ഒന്നര സഹസ്രാബ്ദം ’ എന്ന പ്രമേയത്തിൽ റബീഉൽ അവ്വൽ ഒന്നു മുതൽ 30 വരെ വിവിധ സെഷനുകളിലായി കാമ്പയിൻ ആചരിക്കാൻ തീരുമാനിച്ചു. എല്ലാ ദിവസവും ജനകീയ മൗലിദ് സദസ്സും ഭക്ഷണ വിതരണവും ഉണ്ടാവും.
സെപ്റ്റംബർ 12ന് ഹോളി ഖുർആൻ വിദ്യാർഥികളുടെ കായിക-കലാസാഹിത്യ മത്സരങ്ങൾക്ക് തുടക്കമാവും. സെപ്റ്റംബർ 19ന് ഇശ്കേ മദീന ഗ്രാൻഡ് മീലാദ് കോൺഫറൻസ് പൊതുപരിപാടിയും സമാപന സമ്മേളനവും നടക്കും. കേരളത്തിലെ പണ്ഡിതനും പ്രഭാഷകനുമായ സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം, മറ്റു സമസ്ത നേതാക്കൾ എന്നിവർ പങ്കെടുക്കും.
കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങൾക്കു പുറമെ കുടുംബ മൗലിദ്, വിദ്യാർഥി മീലാദ് കോൺഫറൻസ്, നൂറിലധികം ഓഫ് സ്റ്റേജ് മത്സരങ്ങൾ, അൽഫലാഹ് ലേഡീസ് ഒരുക്കുന്ന വിവിധ പ്രോഗ്രാമുകൾ, സ്നേഹ സൗഹൃദ സംഗമങ്ങൾ, മറ്റു വിവിധ പ്രോഗ്രാമുകൾ കൊണ്ട് നബിദിന കാമ്പയിൻ നടത്താൻ തീരുമാനിച്ചു. മീലാദ് കോൺഫറൻസിന്റെയും 39 ാം വാർഷികത്തിന്റെയും നടത്തിപ്പിനായി ഹോളി ഖുർആൻ മദ്റസയിൽ സ്വാഗതസംഘം രൂപവത്കരിച്ചു. സദർ മുഅല്ലിം ഷംസുദ്ദീൻ ബാഖവി വെളിമ്പ്ര ഉദ്ഘാടനം നിർവഹിച്ചു. സുന്നി സെൻറർ സെക്രട്ടറി നൗസീബ് ചെമ്മായിൽ നേതൃത്വം നൽകി. ഭാരവാഹികൾ: ഷംസുദ്ദീൻ ബാഖവി, അമീർ അൻവരി, സലിം കോളയാട് (ഉപദേശക സമിതി),
മുഹമ്മദ് നാമം (ചെയർ), ഷമീർ കോളയാട് (കൺ), സഫീർ കുറ്റ്യാടി (ട്രഷ), അസീസ് കോളയാട്, ഷഹീൻ മലപ്പുറം, ഫാരിസ് മാനന്തേരി, നൗജസ് ചെമ്മായിൽ ((വൈസ് ചെയർ),
അനസ് മാനന്തേരി, റമീസ് നാലിൽ, ആരിഫ് നാദാപുരം, ഷബീർ (ജോ കൺ), അസ്ലം പേരാവൂർ (മീഡിയ വിങ്), നൗഷീർ ചെമ്മായിൽ, നൗസീബ് മാനന്തേരി, ഷബീർ കൊടുങ്ങല്ലൂർ, ഫൈസൽ കാക്കേരി, അഷ്കർ കോളയാട്, സി.പി.സലിം, സഫീർ ശിവപുരം, മുഹമ്മദ് കോളാരി, ഹാരിസ് കോളയാട്, സലിം മുഴപ്പിലങ്ങാട്, സവാദ് നടുവനാട് (എക്സിക്യൂട്ടീവ് മെംബർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

