ഇബ്ര കെ.എം.സി.സി ഭാരവാഹികൾ
text_fieldsഎം. മഹ്മൂദ് ഹാജി (പ്രസി.) -ഷബീർ കൊടുങ്ങല്ലൂർ (ജന. സെക്ര.) -ഷഫീഖ് കൊണ്ടോട്ടി (ട്രഷ.)
മസ്കത്ത്: ഇബ്ര കെ.എം.സി.സി പ്രസിഡന്റായി എം. മഹ്മൂദ് ഹാജിയെയും ജനറൽ സെക്രട്ടറിയായി ഷബീർ കൊടുങ്ങലൂരിനെയും തിരഞ്ഞെടുത്തു.ഷഫീഖ് കൊണ്ടോട്ടിയാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: അനസ് മാനന്തേരി (സെക്ര.), നൗഷീർ മാനന്തേരി, റാഫി ബിദിയ, ബദർ ഹാജി (വൈസ് പ്രസി.), മുനീർ ചിറ്റാരിപ്പറമ്പ്, ഫൈസൽ കാക്കേരി, നൗജസ് മാനന്തേരി (ജോ. സെക്ര.), നൗസീബ് മാനന്തേരി (ഹരിത സാന്ത്വനം ചെയർ.), അസ്ലം (കൺ.), നാസർ പനമരം, അബൂബക്കർ മാള (ഉപദേശക സമിതി ചെയർ.), സി.പി. സലീം, മർസൂഖ് ഇരിക്കൂർ, എ.ടി. റിയാസ്, സാദിഖ് ചിറ്റാരിപ്പറമ്പ്, അഷ്കർ കോളയാട്, റമീസ് മാനന്തേരി, നിസാം, ഷമീർ മാനന്തേരി, യാസിം കൊടുങ്ങലൂർ (അംഗങ്ങൾ). ഇബ്രാ സുന്നി സെന്റർ മദ്റസ ഹാളിൽ ചേർന്ന കൗൺസിൽ യോഗം കേന്ദ്ര കമ്മിറ്റി അംഗം ഷമീർ പാറയിൽ ഉദ്ഘാടനം ചെയ്തു. ഷഫീഖ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. നൗസീബ് മാനന്തേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അമീർ അഹ്മദ് ഉസ്താദ് പ്രാർഥന നടത്തി. കേന്ദ്ര കമ്മിറ്റി പ്രതിനിധി അഷ്റഫ് കിണവക്കൽ നടപടിക്രമങ്ങൾ നിയന്ത്രിച്ചു. റാഫി കൊല്ലം, ഷബീർ കൊടുങ്ങലൂർ എന്നിവർ സംസാരിച്ചു. നൗസീബ് സ്വാഗതവും നൗഷീർ മാനന്തേരി നന്ദിയും പറഞ്ഞു.

