Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്ര ഇ​ന്ത്യ​ൻ...

ഇ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​െൻറ പു​തി​യ കെ​ട്ടി​ടം നാ​ളെ ഉ​ദ്​​ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
ഇ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​െൻറ പു​തി​യ കെ​ട്ടി​ടം നാ​ളെ ഉ​ദ്​​ഘാ​ട​നം ചെ​യ്യും
cancel
camera_alt????? ????????? ????????????? ??????? ??????????

ഇ​ബ്ര: ഇ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​​െൻറ പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​​െൻറ ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം ബു​ധ​നാ​ഴ്​​ച ന​ട​ക്കും. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​ർ ശൈ​ഖ് ​ യ​ഹി​യ ബി​ൻ ഹ​മൂ​ദ്​ അ​ൽ മ​അ്​​മ​രി കെ​ട്ടി​ട​ത്തി​​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ നാ​ൽ​പ​ത്​ സ്​​മാ​ർ​ട്ട്​ ക്ലാ​സ്​​റൂ​മു​ക​ളാ​ണ്​ ഉ​ള്ള​ത്. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ ലാ​ബു​ക​ൾ, ലൈ​ബ്ര​റി, ഒാ​ഡി​റ്റോ​റി​യം തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മി​ക​ച്ച പ​ഠ​നാ​നു​ഭ​വം ഒ​രു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ്​ കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട്​ ഷി​ഫ്​​റ്റി​ലാ​യി ന​ട​ന്നി​രു​ന്ന സ്​​കൂ​ളി​​െൻറ പ്ര​വ​ർ​ത്ത​നം ഒ​റ്റ ഷി​ഫ്​​റ്റി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​നും പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​​െൻറ പൂ​ർ​ത്തീ​ക​ര​ണം സ​ഹാ​യി​ച്ചു.


ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും 12ഒാ​ളം മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ഇ​വി​ടെ പ​ഠി​ക്കു​ന്നു​ണ്ട്. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​​െൻറ ഭാ​ഗ​മാ​യി വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും രാ​ജ്യ​ങ്ങ​ളി​ലെ ത​ന​ത്​ ക​ലാ​രൂ​പ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. ഉ​ദ്​​ഘാ​ട​ന​ത്തെ തു​ട​ർ​ന്ന്​ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹ​മൂ​ദ്​ ഖ​ൽ​ഫാ​ൻ അ​ൽ ഹാ​ർ​ത്തി, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ, ശൈ​ഖ്​ സൈ​ഫ്​ ബി​ൻ ഹാ​ഷി​ൽ റാ​ഷി​ദ്​ മി​സ്​​ക​രി, വി​വി​ധ വാ​ലി​മാ​ർ, അ​ൽ​ശ​ർ​ഖി​യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ തു​ട​ങ്ങി​യ വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ൾ പ​െ​ങ്ക​ടു​ക്കും. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ.​ബേ​ബി സാം ​സാ​മു​വ​ൽ, ​ൈവ​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​സി.​എം ന​ജീ​ബ്, സ്​​കൂ​ളി​​െൻറ ചു​മ​ത​ല​യു​ള്ള ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം സി​റാ​ജു​ദ്ദീ​ൻ ഞേ​ലാ​ട്ട്​ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കു​മെ​ന്ന്​ ഇ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്ര​സി​ഡ​ൻ​റ്​ ഡോ.​മു​നീ​റു​ദ്ദീ​ൻ സി​ദ്ദീ​ഖി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsibra indian school
News Summary - ibra indian school-oman-oman news
Next Story