സലാലയിൽ ഹൈദരലി തങ്ങൾ അനുസ്മരണം
text_fieldsകെ.എം.സി.സി സലാലയിൽ സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണ പരിപാടിയിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ സംസാരിക്കുന്നു
സലാല: കെ.എം.സി.സി സലാലയിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പരിപാടി വി.പി. അബ്ദുസ്സലാം ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സി. അബു ഹാജി അധ്യക്ഷത വഹിച്ചു.
ഹൈദരലി തങ്ങളുടെ വിയോഗം കേരളീയ ജനതക്ക് വലിയ നഷ്ടമാണെന്ന് അനുസ്മരണ പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. പതിനാലോളം കൂട്ടായ്മകളുടെ പ്രതിനിധികൾ അനുശോചിച്ചു. ഇന്ത്യൻ എംബസിയുടെ അനുശോചനം കോൺസുലാർ ഏജന്റ് കെ. സനാതനൻ അറിയിച്ചു.
വിവിധ കൂട്ടായ്മകളെ പ്രതിനിധാനംചെയ്ത് പവിത്രൻ കാരായി, അബ്ദുല്ലത്തീഫ് ഫൈസി, ജി. സലിം സേട്ട്, ജാഫർ സാദിഖ് സഖാഫി, കെ. ഷൗക്കത്തലി, ഹരികുമാർ, ഡോ. ഷാജി പി. ശ്രീധർ, ഇബ്രാഹിം വേളം, ഷാജഹാൻ, സി.വി. ഇഖ്ബാൽ, ഡോ. നിഷ്താർ, ഡോ. അബൂബക്കർ സിദ്ദീഖ്, ആർ.കെ. അഹ്മദ്, ഹുസൈൻ കാച്ചിലോടി, അബ്ദുൽ കലാം, മാധ്യമപ്രവർത്തകൻ കെ.എ. സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.
കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ സ്വാഗതവും സെക്രട്ടറി മുനീർ മുട്ടുങ്ങൽ നന്ദിയും പറഞ്ഞു. അബ്ദുൽ ഹമീദ് ഫൈസി പ്രാർഥന നിർവഹിച്ചു. ഷബീർ കാലടി പരിപാടി നിയന്ത്രിച്ചു.

