ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥന സദസ്സും
text_fieldsഷിനാസ് കെ.എം.സി.സി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സയ്യിദ് യാസർ തങ്ങൾ സഖാഫ് ചേലക്കാട് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഷിനാസ് കെ.എം.സി.സി നേതൃത്വത്തിൽ നൂറുൽ ഹുദ മദ്റസയിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥനയും നടത്തി. യാസർ തങ്ങൾ സഖാഫ് ചേലക്കാട് ഉദ്ഘാടനം ചെയ്തു. പി.പി. മുജീബ് റഹ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. ജവാദ് വൈത്തിരി മുഖ്യ പ്രഭാഷണം നടത്തി. മുനീർ പേരാമ്പ്ര, ഷുക്കൂർ ഹാജി, ബഷീർ, സുബൈർ വയനാട്, അബ്ദുൽ ഖാദർ, ഉനൈസ്, അബ്ദുൽ കാദർ ഫൈസി, റഹീസ് എന്നിവർ സംസാരിച്ചു. യു.കെ. റഹീം സ്വാഗതവും മെഹ്ബൂബ് അഗർ നന്ദിയും പറഞ്ഞു. മജ്ലിസുന്നൂർ സദസ്സും പ്രാർഥനയും നടന്നു. പരിപാടികൾക്ക് പി.ടി. അഷ്റഫ്, ഷംസീർ മടക്കര, ഖാദർ കുറ്റ്യാടി, മജീദ് വളയം എന്നിവർ നേതൃത്വം നൽകി. സലാല: ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ഹരീഷ്, റെഖ്, ദീപക്, ബിനോയ്, നിസാർ, അൻവർ, ചാൾസ്, പ്രസാദ്, പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. റഫീഖ് സ്വാഗതവും വിജയ് നന്ദിയും പറഞ്ഞു.

