Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈ​ദ​ര​ലി ശി​ഹാ​ബ്...

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​സ്മ​രി​ച്ചു

text_fields
bookmark_border
ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​സ്മ​രി​ച്ചു
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റൂ​വി ഗോ​ൾ​ഡ​ൻ ടു​ലി​പ്പ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​ർ​വ​ക​ക്ഷി അ​നു​സ്മ​ര​ണ യോ​ഗം

മ​സ്ക​ത്ത്​: സ്വ​ന്തം വി​ശ്വാ​സ​വും ആ​ദ​ർ​ശ​വും ത​നി​ക്കു പ്രി​യ​പ്പെ​ട്ട​താ​കു​ന്ന​തു​പോ​ലെ​ത​ന്നെ മ​റ്റു​ള്ള​വ‍െൻറ​യും വി​ശാ​സ​ങ്ങ​ൾ എ​ന്നു മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ച്ച മ​ഹാ​മ​ന​സ്സി​ന് ഉ​ട​മ​യാ​യി​രു​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന് മ​സ്ക​ത്തി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി അ​നു​സ്മ​ര​ണ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​സ്ക​ത്ത്​ കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റൂ​വി ഗോ​ൾ​ഡ​ൻ ടു​ലി​പ്പ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി​​പേ​ർ പ​ങ്കെ​ടു​ത്തു. മ​ത​സൗ​ഹാ​ർ​ദ​ത്തി‍െൻറ​യും ഒ​രു​മ​യു​ടെ​യും കാ​ര്യ​ത്തി​ൽ കേ​ര​ളം ഇ​ന്ത്യ​ക്ക്​ മാ​തൃ​ക​യാ​കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തെ​പോ​ലു​ള്ള​വ​ർ വ​ഹി​ച്ച പ​ങ്കി​നെ കാ​ലം അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്നും നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ വേ​റി​ട്ട് നി​ർ​ത്തി​യ​ത് എ​ന്നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​ത്തി​ൽ പാ​ലി​ക്കേ​ണ്ട മാ​ന്യ​ത, സം​ശു​ദ്ധ​ത എ​ന്നി​വ​യു​ടെ ജീ​വി​ക്കു​ന്ന ഉ​ദാ​ഹ​ര​ണം ആ​യി​രു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ൽ ആ​ർ​ക്കും എ​തി​ര​ഭി​പ്രാ​യം ഇ​ല്ലാ​ത്ത ഒ​രേ​യൊ​രു വ്യ​ക്തി​ത്വം ആ​യി​രു​ന്നു. ഹൈ​ദ​ര​ലി ത​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ ഒ​മാ​നി​ൽ വ​ന്ന​തും വ്യ​ക്തി​പ​ര​മാ​യി പ​ല​വി​ധ പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ച്ച പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി കെ.​എം.​സി.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്ര​മി​ച്ച​തും പ​ല​രും അ​നു​സ്​​മ​രി​ച്ചു. മ​സ്ക​ത്ത്​ സു​ന്നി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ അ​ൻ​വ​ർ ഹാ​ജി പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ എ.​കെ.​കെ ത​ങ്ങ​ൾ (കെ.​എം.​സി.​സി), ഷ​ക്കീ​ൽ ഹ​സ്സ​ൻ (ഗ​ൾ​ഫ് മാ​ധ്യ​മം ഒ​മാ​ൻ ​െറ​സി​ഡ​ന്‍റ്​ മാ​നേ​ജ​ർ), സ​ന്തോ​ഷ് കു​മാ​ർ (ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം), അ​നീ​ഷ് ക​ട​വി​ൽ (ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​ബാ​ർ വി​ഭാ​ഗം), ഷ​ഹീ​ർ (ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം), അ​ബ്ദു​ൽ റാ​സി​ഖ് (ഐ.​സി.​എ​ഫ്), ഷി​ലി​ൻ പൊ​യ്യാ​റ (ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം), എ​ൻ. ഉ​മ്മ​ൻ (ഗാ​ന്ധി​യ​ൻ തോ​ട്സ്), സ​ജേ​ഷ് കു​മാ​ർ (കൈ​ര​ളി മ​സ്ക​ത്ത്), ഇം​തി​യാ​സ്‌ (കെ.​എ.​എ), നി​യാ​സ് ചെ​മ്പി​ലോ​ട് (ഒ.​ഐ.​സി.​സി), അ​ബ്ദു​ല്ല ഹാ​ജി (വ​ട​ക​ര മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ), ജൈ​കി​ഷ് പ​വി​ത്ര​ൻ (മൈ​ത്രി), യാ​ക്കൂ​ബ് സേ​ട്ട് (എം.​ഇ.​എ​സ്), കു​രി​യാ​ക്കോ​സ് മാ​ളി​യേ​ക്ക​ൽ (ഒ .​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി) സി​റാ​ജ് നെ​ല്ലാ​ട്ട് (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബോ​ർ​ഡ് മെം​ബ​ർ), അ​ർ​ഷാ​ദ് (പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം), പി.​എ.​വി. അ​ബൂ​ബ​ക്ക​ർ (കെ.​എം.​സി.​സി), പി.​ടി.​കെ. ഷെ​മീ​ർ (കെ.​എം.​സി.​സി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റ​ഹീം വ​റ്റ​ല്ലൂ​ർ സ്വാ​ഗ​ത​വും അ​മീ​ർ കാ​വ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. നേ​ര​ത്തേ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് പ​ള്ളി​യി​ൽ മ​സ്ക​ത്ത്​ സു​ന്നി സെ​ന്‍റ​റി‍െൻറ​യും കെ.​എം.​സി.​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്കാ​ര​ത്തി​ലും പ്രാ​ർ​ഥ​ന​യി​ലും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ്​ അ​ലി ഫൈ​സി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panakkad Hydarali shihab Thangal
News Summary - Hydar Ali Shihab Thanghal condolence meeting
Next Story