വന്യമൃഗങ്ങളെ വേട്ടയാടൽ; നാലുപേർ അറസ്റ്റിൽ
text_fieldsവേട്ടയാടിയവയെ പരിസ്ഥിതി അതോറിറ്റി അധികൃതർ
പിടിച്ചെടുത്തപ്പോൾ
മസ്കത്ത്: വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ദോഫാർ ഗവർണറേറ്റിൽനിന്ന് അറേബ്യൻ മാനുകൾ, കാട്ടുപക്ഷികൾ തുടങ്ങിയവയെയായിരുന്നു വേട്ടയാടിയത്. ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻവയൺമെന്റ്, റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. അവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പരിസ്ഥിതി നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയാറകണമെന്നും അല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

