ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും മജ്ലിസ് നൂറും സംഘടിപ്പിച്ചു
text_fieldsഎസ്.കെ.എസ്.എസ്.എഫ്-എസ്.വൈ.എസ് ഒമാൻ തൃശ്ശൂർ ജില്ല
കമ്മിറ്റി സംഘടിപ്പിച്ച മജ്ലിസ് നൂറും ഫലസ്തീൻ പ്രാർഥന സദസ്സും
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ്- എസ്.വൈ.എസ് ഒമാൻ തൃശ്ശൂർ ജില്ല കമ്മിറ്റി ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും മജ്ലിസ് നൂറും സംഘടിപ്പിച്ചു. റൂവി സുന്നി സെന്റർ മദ്രസ്സ ഹാളിൽ വെച്ച് നടത്തിയ പരിപാടി അൻവർ ഹാജി ഉദ്ഘടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ശാക്കിർ ഫൈസി മുഖ്യ പ്രഭാഷണം നടത്തി, എസ്.ഐ.സി അസിമാ മേഖല പ്രസിഡന്റ് ഷെയ്ഖ് അബ്ദുറഹ്മാൻ മുസ്ലിയാർ പ്രാർത്ഥന നടത്തി. എസ്.ഐ.സി നാഷണൽ കമ്മിറ്റി സെക്രെട്ടറി ശുകൂർ ഹാജി സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ്- എസ്.വൈ.എസ് ഒമാൻ തൃശ്ശൂർ ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ആഷിഖ് പാലയൂർ അധ്യക്ഷതവഹിച്ചു. സെക്രെട്ടറി സിദ്ധിഖ് എ.പി കുഴിങ്ങര സ്വാഗതവും ട്രഷറർ ആരിഫ് കോട്ടോൽ നന്ദിയും പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്- എസ്.വൈ.എസ് ഒമാൻ തൃശ്ശൂർ ജില്ല മജ്ലിസ് നൂർ കോർഡിനേറ്റർ സിദ്ധിഖ് റഷീദി മജ്ലിസ് നൂറിന് നേതൃത്വം നൽകി. കെ.എൻ.എസ്മൗലവി, ത്വാഹാ ദാരിമി, അസ്ലമി മത്ര, അബ്ബാസ് ഫൈസി, ഹാദി വാഫി, മോയിൻ ഫൈസി , ജമാൽ ഹമദാനി, ഹാഷിം ഫൈസി തുടങ്ങി സമസ്തയുടെയും പോഷക ഘടകങ്ങളുടെയും പ്രമുഖ നേതാക്കൾ പങ്കെടുത്തു.

