Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനുഷ്യക്കടത്ത് കേസുകളിൽ സാക്ഷികളെ സ്വാധീനിച്ചാൽ അഞ്ചുവർഷം വരെ തടവ്

text_fields
bookmark_border
‘അമാൻ’ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സാണ് മുന്നറിയിപ്പ് നൽകിയത്
മനുഷ്യക്കടത്ത് കേസുകളിൽ സാക്ഷികളെ സ്വാധീനിച്ചാൽ അഞ്ചുവർഷം വരെ തടവ്
cancel

മസ്കത്ത്: മനുഷ്യക്കടത്ത് കേസുകളിൽ സാക്ഷികൾ മൊഴി നൽകുന്നത് തടയാനോ തെറ്റായ മൊഴി നൽകാൻ പ്രേരിപ്പിക്കാനോ ശ്രമിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി.ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതിയുടെ ‘അമാൻ’ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സാണ് മുന്നറിയിപ്പ് നൽകിയത്.

സാക്ഷികളെ ഭീഷണിപ്പെടുത്തുക, ബലപ്രയോഗത്തിലൂടെ മൊഴി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുക, തെറ്റായ മൊഴികൾ നൽകാൻ പ്രേരിപ്പിക്കുക, അന്വേഷണ ഉദ്യോഗസ്ഥർക്ക് തെറ്റായ തെളിവുകളോ വിവരങ്ങളോ നൽകുക തുടങ്ങിയവ നിയമപ്രകാരം ശിക്ഷാർഹമാണ്. മനുഷ്യക്കടത്ത് കേസുകളിൽ സാക്ഷികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനും സത്യസന്ധമായ തെളിവുകൾ ലഭ്യമാക്കുന്നതിനും ഇത്തരം നിയമലംഘനങ്ങൾ തടയേണ്ടതിന്റെ പ്രാധാന്യവും കാമ്പയിൻ ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾ തങ്ങളുടെ നിയമപരമായ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Human Trafficking: Witness Tampering Punishable by Up to Five Years Imprisonment
Next Story