മനുഷ്യക്കടത്ത്; അഞ്ച് ഏഷ്യക്കാർ പിടിയിൽ
text_fieldsമസ്കത്ത്: മനുഷ്യക്കടത്ത് കേസിൽ അഞ്ച് ഏഷ്യൻ വംശജരെ റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) അറസ്റ്റ്ചെയ്തു. ഏഷ്യൻ വംശജയായ സ്ത്രീയെ ജോലി വാഗ്ദാനം നൽകി വഞ്ചിച്ച് നിർബന്ധിത തൊഴിലിന് വിധേയയാക്കുകയും തിരിച്ചറിയൽ രേഖകളും മറ്റും നഷ്ടപ്പെടുത്തുകയും ചെയ്തതായാണ് കേസ്.
അൽ ഖുറം മേഖലയിലെ സ്പെഷ്യൽ ടാസ്ക്സ് പോലീസ് യൂനിറ്റിന്റെ സഹകരണത്തോടെ ഡയറക്ടറേറ്റ് ജനറൽ ഫോർ ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസാണ് അറസ്റ്റ് നടത്തിയത് എന്ന് ആർ.ഒ.പി വ്യക്തമാക്കി.
അതേ സ്ഥലത്ത് തൊഴിൽ നിയമങ്ങളും വിദേശ താമസ ചട്ടങ്ങളും ലംഘിച്ചതിന് 15 ഏഷ്യൻ സ്ത്രീകളെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. നിയമനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

