മനുഷ്യക്കടത്തും അധാർമിക പ്രവർത്തനവും; സ്ത്രീകളുൾപ്പെടെ 50പേർ പിടിയിൽ
text_fieldsമസ്കത്ത്: മനുഷ്യകടത്തുമായി ബന്ധപ്പെട്ട് മൂന്നുപേരെയും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 47 സ്ത്രീകളെയും അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) അറിയിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു പൗരനെയും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെയും മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, സ്പെഷൽ ടാസ്ക്ഫോഴ്സ് പൊലീസ് കമാൻഡുമായി സഹകരിച്ചാണ് പിടികൂടിയത്. അധാർമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ 21 ഈജിപ്ഷ്യൻ സ്ത്രീകൾ, പത്ത് ഇറാനിയൻ സ്ത്രീകൾ, എട്ട് പാക്കിസ്താൻ സ്ത്രീകൾ, നാല് തായ് സ്ത്രീകൾ, രണ്ട് ഉസ്ബെക്ക് സ്ത്രീകൾ, രണ്ട് മൊറോക്കൻ സ്ത്രീകൾ എന്നിവരാണ് ഉൾപ്പെടുന്നത്. നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

