ഹൃദയപൂർവം തൃശൂര്‍ 2024; കുടുംബസംഗമം നടന്നു
text_fieldsമസ്ക്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ഹൃദയപൂർവം തൃശൂർ 2024’ ന്റെ ഭാഗമായി വാദികബീർ മസ്കത്ത് ക്ലബില്‍ കുടുംബസംഗമം നടന്നു. ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീര്‍ തിരുവത്ര ഉദ്ഘാടനം ചെയ്തു. ഹൃദയപൂര്‍വം തൃശൂര്‍ 2024 പ്രോഗ്രാം ജനറൽ കൺവീനർ ജയശങ്കര്‍ പാലിശ്ശേരി അധ്യക്ഷതവഹിച്ചു. സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും ട്രഷറർ വാസുദേവൻ തളിയറ ആശംസയും പറഞ്ഞു. കുടുംബസംഗമത്തോടനുബന്ധിച്ചു നടന്ന കലാ-കായിക മത്സരങ്ങളിൽ കുടുംബാംഗങ്ങൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും ഉപഹാരങ്ങൾ നൽകി.
കലാ വിഭാഗം കൺവീനർ യൂസഫ് ചേറ്റുവ, ശ്യാം, ബബിത ശ്യാം, സ്പോർട് ആൻഡ് ഗെയിംസ് വിഭാഗം കൺവീനർ ഫിറോസ്, ഹസ്സൻ, സുനീഷ്, ഷബീർ, ഗംഗാധരൻ, പ്രോഗ്രാം രജിസ്ട്രേഷൻ അംഗങ്ങളായ ബിജു, സബിത ബാബു, മാളു, അൻസി, നീതു, ഗ്രീൻറൂൃ കൺട്രോളർമാരായ നസീന നസീർ, ഡോ. ജുബിന, സ്റ്റേജ് സപ്പോർട്ടർമാരായ ഷഹനാസ്, താര, സൗമ്യ, ഷൈജു, ഷിജോയ്, വളന്റിയേഴ്സ് ക്യാപ്റ്റന്മാരായ സാബു, ബിജു , ഹസ്സൻ, സൗണ്ട് ആൻഡ് ലൈറ്റ് കൺട്രോളർമാരായ ഗിരീഷ്, സുബിൻ എന്നിവരെ അനുമോദിച്ചു.
ജനുവരി 19നു നടക്കുന്ന മെഗ പ്രോഗ്രാമിന്ന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രോഗ്രാം കൺവീനർ യൂസഫ് ചേറ്റുവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.