നാട്ടോർമകളുടെ തണലിൽ 'ഹൃദയപൂര്‍വം തൃശൂര്‍ 2022' സംഗമം
text_fields‘ഹൃദയപൂര്‍വം തൃശൂര്‍ 2022’ കുടുംബസംഗമത്തിൽ ബദറുദ്ദീന്‍ അന്തിക്കാട് സംസാരിക്കുന്നു
മസ്കത്ത്: തൃശൂരിലെ ഒമാന്‍ പ്രവാസികളുടെ കൂട്ടായ്മയായ ഒമാന്‍ തൃശൂര്‍ ഓര്‍ഗനൈസേഷന്റെ (ഓട്ടോ) പ്രഥമ കുടുംബസംഗമം 'ഹൃദയപൂര്‍വം തൃശൂര്‍ 2022' ബര്‍കയിലെ അല്‍ ഇസ്രി ഫാമില്‍ നടന്നു. സുരേന്ദ്രന് തിച്ചൂറിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം, തിരുവാതിര, വടംവലി, നൃത്തം, പാട്ട്, മിമിക്രി തുടങ്ങിയ കലാപ്രകടനങ്ങൾ അരങ്ങേറി.പ്രസിഡന്റ് നജീബ് കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തില്‍ ബദറുദ്ദീന്‍ അന്തിക്കാട് മുഖ്യാതിഥിയായി. ജനറല്‍ സെക്രട്ടറി വാസുദേവന്‍ തളിയറ ഒമാന്‍ തൃശൂര്‍ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റിയാസ്, എ.പി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ നസീര്‍ തിരുവത്ര സ്വാഗതവും ട്രഷറര്‍ അഷറഫ് വാടാനപ്പള്ളി നന്ദിയും പറഞ്ഞു.
ഡോ. ആരിഫ് അലി (ആരോഗ്യ രംഗം), ഫബിത (യുവ വനിത സംരംഭക), ഹല ജമാല്‍ (വിദ്യാഭ്യാസം), റജു മരക്കാത്ത് (സാമൂഹിക സേവനം), നിയാസ് അബ്ദുല്‍ ഖാദര്‍ (വ്യവസായം), ദുഫയില് അന്തിക്കാട് (ചലച്ചിത്ര നിര്‍മാണം), വിനോദ് മഞ്ചേരി (ചലച്ചിത്ര അഭിനേതാവ്), മനോഹരന് ഗുരുവായൂര്‍ (അഭിനേതാവ്-നാടകരംഗം), ജിനേഷ് സത്യന് (ഫിറ്റ്നസ്), തിച്ചൂര്‍ സുരേന്ദ്രന് (വാദ്യമേളം), എം.വി. നിഷാദ്, മഞ്ജു നിഷാദ് (ചലച്ചിത്ര നിര്‍മാണം, അഭിനയം) എന്നിവരെ വിവിധ മേഖലകളിലെ മികവിന് ആദരിച്ചു.40 വര്‍ഷത്തില്‍ കൂടുതല്‍ ഒമാന്‍ പ്രവാസികളായ മൈക്കിള്‍, ഉബൈദ് പെരിങ്ങോട്ടുകര, ഹൈദ്രോസ് പെരിങ്ങോട്ടുകര, മോഹനന് തോപ്പില്‍, അബ്ദുല്‍ ജലീല്‍ പാവറട്ടി, മുഹമ്മദ് ഉണ്ണി ചാവക്കാട്, കുമാരന് ഗോപി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ സൂര്യനാരായണന്, ആയിഷ മുഹമ്മദ് യാസീന്‍ എന്നിവര്‍ക്ക് ആദരവായി ഉപഹാരവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

