Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹാറിൽ ജനവാസമേഖലകളിൽ ...

സുഹാറിൽ ജനവാസമേഖലകളിൽ ബാച്ചിലർ തൊഴിലാളികളെ താമസിപ്പിക്കരുത്​

text_fields
bookmark_border
സുഹാറിൽ ജനവാസമേഖലകളിൽ  ബാച്ചിലർ തൊഴിലാളികളെ താമസിപ്പിക്കരുത്​
cancel
മസ്​കത്ത്​: ജനവാസമേഖലകളിലെ ബാച്ച്​ലർ വിദേശ തൊഴിലാളികളുടെ താമസ സ്​ഥലങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട്​ സുഹാർ നഗരസഭ അഡ്​മിനിസ്​ട്രേറ്റീവ്​ ഉത്തരവ്​ പുറപ്പെടുവിച്ചു. ജനവാസമേഖലകളിലെ വീടുകളുടെയും വില്ലകളുടെയും വാടക കരാർ കുടുംബമായി താമസിക്കുന്നവർക്ക്​ മാത്രമായി പരിമിതപ്പെടുത്തണമെന്ന്​ ഇതിൽ പറയുന്നു. വിദേശ തൊഴിലാളികൾക്കും ഒറ്റക്ക്​ താമസിക്കുന്ന ജീവനക്കാർക്കുമായി വീടുകളുടെയും വില്ലകളുടെയും വാടക കരാർ രജിസ്​റ്റർ ചെയ്​തു നൽകുന്നത്​ നിരോധിച്ചിട്ടുണ്ട്​. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കും. റെസിഡൻഷ്യൽ വില്ല/ അപ്പാർട്ട്​മ​െൻറിൽ താമസവും സാമ്പത്തിക/വാണിജ്യ പ്രവർത്തനങ്ങളും ഒരുമിച്ച്​ നടത്താൻ പാടില്ല. താമസ/വാണിജ്യ ഉപയോഗത്തിനായുള്ള കെട്ടിടത്തിൽ അവിദഗ്​ധ/ പൂർണ വൈദഗ്​ധ്യമില്ലാത്ത തൊഴിലാളികൾക്ക്​ വാടകകരാർ രജിസ്​റ്റർ ചെയ്​ത്​ നൽകുന്നതും നിരോധിക്കപ്പെട്ടതാണെന്ന്​ ഉത്തരവിൽ അറിയിച്ചു.
റൂഫ്​ ഫ്ലോർ ഇല്ലാത്ത രണ്ടിലധികം നിലകളുള്ള റെസിഡൻഷ്യൽ/ വാണിജ്യ ഉപയോഗത്തിനായുള്ള കെട്ടിടങ്ങളിലെ അപ്പാർട്ട്​മ​െൻറുകളിൽ ഉയർന്ന തസ്​തികകളിലുള്ള ബാച്ച്​ലർ താമസക്കാർക്ക്​ വാടകക്ക്​ നൽകാം. മാനേജർ, ഡോക്​ടർ, എഞ്ചിനീയർ സമാന നിലവാരത്തിലുള്ള ജോലികൾ ഉള്ളവർ ഒരു മുറിയിൽ ഒരാൾ മാത്രമാണ്​ താമസിക്കാൻ പാടുള്ളൂ. വിദ്യാർഥികൾ അഡ്​മിനിസ്​ട്രേറ്റർമാർ, ടെക്​നീഷ്യൻമാർ,പ്രൊഫഷനലുകൾ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണെങ്കിൽ ഒരു മുറിയിൽ രണ്ട്​ പേർക്ക്​ താമസിക്കാം. തൊഴിലാളി ജോലി ചെയ്യുന്ന കമ്പനിയുടെ പേരിലായിരിക്കണം വാടകരാർ. ഇൗ അപ്പാർട്ട്​മ​െൻറുകളിൽ സമീപത്തെ വീടുകളുടെയും വില്ലകളുടെയും ഭാഗത്തേക്ക്​ തുറക്കുന്ന ജനാലകൾ ഉണ്ടെങ്കിൽ കെട്ടിടയുടമ അത്​ സ്​ക്രീൻ ഉപയോഗിച്ച്​ മറച്ച ശേഷമാകണം താമസാനുമതി നൽകേണ്ടത്​. ജീവനക്കാരെ കൊണ്ടുപോകുന്നതിന​ുള്ള ബസുകൾ ഇൗ വാടക കെട്ടിടത്തിന്​ മുന്നിൽ കൊണ്ടുവന്ന്​ നിർത്താതിരിക്കാൻ കമ്പനികൾ ശ്രദ്ധിക്കണം. ജീവനക്കാർ മാന്യമല്ലാത്ത വസ്​ത്രങ്ങൾ ധരിച്ച്​ താമസ സ്​ഥലത്തിന്​ പുറത്തിറങ്ങരുത്​. കെട്ടിടത്തി​​െൻറ പരിപാലനത്തിനും താമസക്കാരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുമായി സ്​ഥിരം ജീവനക്കാരനെ നിയമിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - Housing for bachelor expats prohibited in residential areas of Suhar
Next Story