ഹോട്ട്പാക് ഷോറൂം സലാലയിൽ പ്രവർത്തനം തുടങ്ങി
text_fieldsഹോട്ട്പാക്കിന്റെ പുതിയ ഷോറൂം സലാലയിൽ ശൂറ കൗൺസിൽ അംഗം ശൈഖ് അഹമദ് ബിൻ സയീദ് ബിൻ ഹസൻ സബനോത്ത് ഉദ്ഘാടനം ചെയ്യുന്നു
സലാല: പാക്കിങ് മെറ്റീരിയൽസ് രംഗത്തെ മുൻനിര ബ്രാൻഡായ ഹോട്ട്പാക്കിന്റെ പുതിയ ഷോറൂം സലാലയിൽ പ്രവർത്തനം തുടങ്ങി. ശൂറ കൗൺസിൽ അംഗം ശൈഖ് അഹമദ് ബിൻ സയീദ് ബിൻ ഹസൻ സബനോത്ത് ഉദ്ഘാടനം ചെയ്തു. ഹോട്ട്പാക് ഗ്രൂപ് ജനറൽ മാനേജറും എക്സി. ഡയറക്ടറുമായ പി.ബി. സൈനുദ്ദീൻ, ഡെപ്യൂട്ടി ജനറൽ മാനേജർ മുജീബ്, കൺട്രി മാനേജർ രതീഷ് വി. പിള്ള എന്നിവർ സംബന്ധിച്ചു. അൽ സലാം സ്ട്രീറ്റിൽ അൽ മഷൂറിന് സമീപമായാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചത്. ഏറ്റവും നവീനമായ പാക്കിങ് ഉൽപന്നങ്ങളുടെ വിപുലശേഖരമാണ് ഇവിടെയുള്ളത്. ഉദ്ഘാടന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. ഹോട്ട്പാക്കിന്റെ ഒമാനിലെ രണ്ടാമത്തെയും മിഡിലീസ്റ്റിലെ 44ാമത്തെയും ശാഖയാണിത്. മസ്കത്തിലെ റൂവിയിലും ബർക്കയിലും വൈകാതെതന്നെ ഷോറൂമുകൾ തുടങ്ങും. സുഹാറിലെ ഫാക്ടറി വർക്കുകളും പുരോഗമിക്കുകയാണെന്ന് കൺട്രി മാനേജർ രതീഷ് വി. പിള്ള പറഞ്ഞു. സലാല ബ്രാഞ്ചിലെ സഹദ്, ബിസ്മിൽ റഹ്മാൻ എന്നിവരും പങ്കെടുത്തു.