ഹോട്ടല്‍ ഗോള്‍ഡന്‍ ഒയാസിസ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു
text_fieldsഗോള്‍ഡന്‍ ഒയാസിസ് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിന് സമീപത്തെ ഹോട്ടല്‍ ഗോള്‍ഡന്‍ ഒയാസിസ് നവീകരണം പൂര്‍ത്തിയാക്കി വീണ്ടും പ്രവര്‍ത്തനം തുടങ്ങി. മുഖ്യാതിഥി മുര്‍ത്താദ മുഹമ്മദ് അല്‍ ഇസാനി (മസ്കത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്മാന്) റിബണ്‍ മുറിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചു.
ആധുനിക ഇന്റീരിയറുകള്‍, നവീകരിച്ച അതിഥി മുറികള്‍, സ്റ്റൈലിഷ് സ്പേസുകള്‍ മറ്റു മെച്ചപ്പെടുത്തിയ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഹോട്ടല്‍ വിപുലമായ നീവകരണമാണ് നടത്തിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അതിഥികള്‍ക്ക് ആഡംബരവും ഊഷ്മളതയും പ്രദാനം ചെയ്യുന്ന രീതിയിലാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നതെന്നും മാനേജ്മെന്റ് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഹോട്ടല്‍ ഗോള്‍ഡന്‍ ഒയാസിസ് എപ്പോഴും ആതിഥ്യമര്യാദയുടെയും കരുതലിന്റെയും പ്രതീകമാണെന്നും പുതിയ പരിവര്‍ത്തനത്തോടെ ഞങ്ങളുടെ അതിഥികളെ മുമ്പത്തെക്കാള്‍ മികച്ച രീതിയില്‍ സേവിക്കാന്‍ സാധിക്കുമെന്നും ചെയര്മാന് ബിജോയ് പണ്ടാരത്ത് പറഞ്ഞു. ഹോട്ടല്‍ നവീകരണത്തിലെ ഓരോ വിശദാംശങ്ങളും ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുവെന്നും ഗോള്‍ഡന്‍ ഒയാസിസിന്റെ വാതിലുകള്‍ വീണ്ടും തുറക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും ഇവിടെ എത്തുന്ന ഓരോ അതിഥിക്കും ചാരുത നിറഞ്ഞ ഭവനം ലഭിക്കുമെന്നും മാനേജിങ് ഡയറക്ടര്‍ ദീപു ബോസ് പറഞ്ഞു.
ആമിറാത്ത് മുനിസിപ്പാലിറ്റി റിട്ടേഡ് ഡയറക്ടര്‍ ജനറല്‍ യൂനിസ് ബിന്‍ സാഖി ആല് ബലൂഷി, എന്‍വയര്‍മെന്റ് സാനിറ്റൈസേഷന്‍ വിഭാഗം അസി. ഹെഡ് നജീബ് അബ്ദുല്‍ മജീദ് അല്‍ സദ്ജലി, മത്ര മാര്‍ക്കറ്റ് ട്രേഡേഴ്സ് പ്രതിനിധി ഹുസൈന് ജുമുഅ അല്‍ ബലൂഷി, അബ്ദുല്ല ശഅബാന്‍ അല്‍ ഫാര്‍സി, മുന്ദര് അലി ആല് നസ്രി, ദാന ഗോള്‍ഡ് ഓവര്‍സീസ് സി.ഇ.ഒ ഫാത്വിമ അസീസ് ബിലാല്‍ അല്‍ ബലൂഷി, ദാന ഗോള്‍ഡ് ചെയര്മാന് ബിജോയ് പണ്ടാരത്ത്, ജൂനിയര്‍ ഇന്റര്‍നാഷനല്‍ എം ഡി ദീപി ബോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

