‘ഹോറിക്ക ഒമാൻ 2025'ന് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ജി.സി.സി യിലെ പ്രമുഖ കിച്ചൺ, ബേക്കറി ഉപകരണങ്ങളുടെ വിതരണക്കാരായ പാരമൗണ്ടും ജർമൻ നിർമാണ കമ്പനിയായ റാഷനലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹോറിക്ക ഒമാൻ 2025’ ലൈവ് കുക്കിങ് പരിപാടിക്ക് ചൊവ്വാഴ്ച തുടക്കമാകും. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ മേയ് 29 വരെയാണ് പരിപാടി. പ്രമുഖ കിച്ചൺ ഉപകരണ ബ്രാൻഡുകളും അവരുടെ പ്രതിനിധികളും ഇതിൽ ഭാഗമാകും. ഇവന്റിനോടനുബന്ധിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ലൈവ് കുക്കിങ്ങിന്റെ ഭാഗമാകുന്നവർക്കും ഗുണമേന്മയുള്ള കിച്ചൺ ഉപകരണങ്ങളെ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും വേറിട്ട അനുഭവമായിരിക്കും ഇവന്റ് സമ്മാനിക്കുകയെന്ന് കമ്പനി പ്രതിനിധികൾ വിശദമാക്കി. മികവുറ്റ കിച്ചൺ ഉപകരണങ്ങളെ പരിചയപ്പെടുത്തുക എന്നതിലുപരി അടുക്കള അനുഭവം മെച്ചപ്പെടുത്താൻ ഉപഭോക്താക്കളെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യം. പ്രെഫഷനൽ കിച്ചൺ സജീകരിക്കേണ്ടത് എങ്ങനെയാണെന്നും അതിലെ സർഗാത്മകതയെയും കാര്യക്ഷമതയെയും തുറന്നുകാണിക്കുന്നതായിരിക്കും പരിപാടിയെന്നും സംഘാടകർ വിശേഷിപ്പിച്ചു. കൂടാതെ കിച്ചൺ, ബേക്കറി ഉപകരണങ്ങളുടെയും ഭക്ഷ്യ സേവന പരിഹാരങ്ങളുടെയും തുറന്ന പ്രദർശനമായിരിക്കും ഇവന്റിന്റെ പ്രത്യേകത. കൂടുതൽ വിവരങ്ങൾക്ക് +96898989539 ഈ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

