ഹൊറേക്ക ഫുഡ് എക്സിബിഷനിൽ ‘പാരമൗണ്ടും’
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലെ ഹൊറേക്ക ഫുഡ് ആൻഡ്
ഹോസ്പിറ്റാലിറ്റി എക്സിബിഷനിലെ പാരമൗണ്ടിന്റെ സ്റ്റാൾ
മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുന്ന ഹൊറേക്ക ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി എക്സിബിഷനിൽ പ്രത്യക സ്റ്റാൾ ഒരുക്കി ഗൾഫിലെ പ്രമുഖ ഫുഡ് സർവിസ് എക്വിപ്മെന്റ് സൊല്യൂഷൻ കമ്പനിയായ പാരമൗണ്ട്. മൂന്ന് ദിവസങ്ങളിലായി നടന്ന പ്രദർശനം വ്യാഴാഴ്ച സമാപിക്കും. രാവിലെ 11മണി മുതൽ രാത്രി എട്ടുവരെയാണ് സന്ദർശന സമയം.
സ്പോട്ട് രജിസ്ട്രേഷനിലൂടെ പ്രവേശനം സൗജ്യന്യമാണ്. ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ സ്റ്റാളുകളും നൂതന ഉപകരണങ്ങളുമാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.
ഹോട്ടൽ, റസ്റ്റാറന്റ് , ബേക്കറി, സൂപ്പർമാർക്കറ്റ് തുടങ്ങിയവയുടെ കിച്ചൻ സെറ്റിങ്ങുകളുടെ വിതരണ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമാണ് പാരമൗണ്ടിനുള്ളത്. ഒമാൻ, യു.എ.ഇ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിലായി കമ്പനിക്ക് ബ്രാഞ്ചുകളും നിർമാണ യൂനിറ്റുകളുമുണ്ട്. പ്രദർശനത്തിന്റെ ആദ്യ ദിനത്തിൽതന്നെ നൂറു കണക്കിന് ആളുകളാണ് സ്റ്റാളുകളിൽ എത്തിയതെന്ന് പാരമൗണ്ട് പ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

