ഇന്‍കാസ് ഇബ്രി പ്രവാസി കലാപ്രവർത്തകർക്ക് ആദരം
text_fieldsഇന്‍കാസ് ഇബ്രിയുടെ നേതൃത്വത്തില്‍ പ്രവാസി കലാപ്രവർത്തകരെ ആദരിച്ചപ്പോൾ
മസ്കത്ത്: ഇന്‍കാസ് ഇബ്രിയുടെ നേതൃത്വത്തില്‍ ഇബ്രിയിലെ പ്രവാസി കലാപ്രവർത്തകരെ കാരന്മാരെ ആദരിച്ചു. മനോജ് അജിത് പണിക്കരെയും അജിതാ സുബ്രമണ്യനെയുമാണ് ആദരിച്ചത്. അയോധ്യ ഫിലിം ഫെസ്റ്റിവലില്‍ മത്സര ഇനത്തില്‍ മനോജ് അജിത് പണിക്കര്‍ സംവിധാനവും രചനയും നിര്‍വഹിച്ച 'മേഘാവൃതം' മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ഇബ്രിയല് പ്രവാസിയായ ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശികളായ അജിത് പണിക്കരുടേയും ജയശ്രീയുടെയും മകനാണ് മനോജ്. കഴിഞ്ഞ നാല്പത് വര്‍ഷ മായി ഇബ്രിയില്‍ പ്രവാസ ജീവിതം തുടങ്ങിയ അജിതാ സുബ്രഹ്മണ്യന് ഇബ്രിയില്‍ മലയാളികളുടെ ഓരോ ആഘോഷങ്ങളിലും വിവിധ കലാപരിപാടികളില്‍ നിറ സാന്നിധ്യമാണ്. തൃശൂര്‍ ചേറ്റുപുഴ സ്വദേശിയായ അജിതാ സുബ്രഹ്മണ്യന് ഇബ്രിയില്‍ പ്രവാസിയായ സുബ്രമണ്യന്റെ സഹ ധര്മിണിയാണ്.
മനോജ് അജിത് പണിക്കരെ ട്രഷറര്‍ വിനുപ് വെണ്ടര്പ്പിള്ളി പൊന്നാട അണിയിച്ചു. പ്രസിഡന്റ് ടി എസ് ഡാനിയേല്‍ ഉപഹാരം നല്കി.
അജിത സുബ്രഹ്മണ്യന് ഇന്‍കാസ് വനിതാ വിംഗ് കണ്‍വീനര്‍ പ്രിയാ പ്രഭാതും സീനിയര്‍ ലീഡര്‍ സുജ ഡാനിയല്‍ ചേറുന്നും പൊന്നാട അണിയിച്ചു. ഇന്‍കാസ് ജനറല്‍ സെക്രട്ടറി. ഷിഹാബ് തട്ടാരുകുറ്റിയില് ഉപഹാരം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

