ആരോഗ്യ സേവകർക്ക് ആദരം; നഴ്‌സുമാർക്കൊപ്പം നഴ്‌സസ് ദിനം ആഘോഷിച്ച് മോഡേൺ എക്സ്ചേഞ്ച്
text_fieldsമസ്കത്ത്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് വാദി കബീറിലെ ഹാലാ മെഡിക്കൽ സെന്ററിലെ നഴ്‌സിങ് ജീവനക്കാരെ ആദരിച്ച് ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ച്. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനായി നഴ്‌സുമാർ നൽകുന്ന കാരുണ്യപൂർണമായ സേവനങ്ങളെയും അർപ്പണത്തെയും പരിഗണിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. മോഡേൺ എക്സ്ചേഞ്ച്, ഹാലാ മെഡിക്കൽ സെന്റർ എന്നിവടങ്ങളിലെ മാനേജ്‌മെന്റ് പ്രതിനിധികൾ കേക്ക് മുറിച്ച് ചടങ്ങിന് തുടക്കമിട്ടു. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും താങ്ങായി നഴ്‌സുമാർ നടത്തുന്ന അശ്രാന്തപരിശ്രമങ്ങൾക്കും സേവനമനോഭാവത്തിനും ചടങ്ങിൽ ആദരവ് അർപ്പിച്ചു. നഴ്സുമാർ അനുഭവങ്ങൾ പങ്കുവെച്ചു.
സമൂഹത്തിന്റെ പരിപാലനത്തിലും കാരുണ്യത്തിലും ഏറ്റവും വലിയ പങ്കുവഹിക്കുന്നത് നഴ്‌സുമാരാണെന്ന് മോഡേൺ എക്സ്ചേഞ്ച് ആക്ടിങ് ജനറൽ മാനേജർ സാംസൺ സാമുവൽ പറഞ്ഞു. സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരുന്നവരെ അംഗീകരിക്കുന്നതിനും ജനങ്ങളുമായി കൂടുതൽ അടുക്കുന്നതിനും മോഡേൺ എക്സ്ചേഞ്ച് നൽകുന്ന മുൻഗണന വ്യക്തമാക്കുന്നതായിരുന്നു ഈ ചടങ്ങ്. ഒമാനിലുടനീളമുള്ള ശാഖകൾ, കിയോസ്കുകൾ, ഡിജിറ്റൽ ചാനലുകൾ എന്നിവ വഴി പണമിടപാട്, കറൻസി എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള വിപുലമായ ധനകാര്യ സേവനങ്ങൾ മോഡേൺ എക്സ്ചേഞ്ച് നൽകി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

