തേൻ മ്യൂസിയം, റോസ് ഫാം; ജബൽ അഖ്ദറിൽ കാർഷിക പദ്ധതികൾ ഒരുങ്ങുന്നു
text_fieldsജബൽ അഖ്ദർ വിലായത്തിലെ കാർഷികപദ്ധതി അവലോകന യോഗം
മസ്കത്ത്: ജബൽ അഖ്ദർ വിലായത്തിലെ കാർഷിക പദ്ധതികൾ അവലോകനം ചെയ്യാൻ കഴിഞ്ഞദിവസം യോഗം ചേർന്നു. ദാഖിലിയ ഗവർണർ ഷെയ്ഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജബൽ അൽ അഖ്ദറിലെ വാലി ശൈഖ് സുൽത്താൻ ബിൻ മൻസൂർ അൽ ഗുഫൈലി, കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ കാർഷിക, മത്സ്യബന്ധന മാർക്കറ്റിങ് ഡയറക്ടർ ജനറൽ മസൂദ് ബിൻ സുലൈമാൻ അൽ അസ്രി എന്നിവർ പങ്കെടുത്തു. വിലായത്തിൽ മന്ത്രാലയം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിക്ഷേപ പദ്ധതിയുടെ പ്രാരംഭ കാര്യങ്ങൾ യോഗം അവലോകനം ചെയ്തു.
ഒമാനി തേനീച്ചകളുടെ ചരിത്രത്തിനായി സമർപ്പിച്ചിരിക്കുന്ന ‘തേൻ മ്യൂസിയം’, തരംതിരിക്കൽ യൂനിറ്റ്, ശാസ്ത്രീയ ലബോറട്ടറി, പരിസ്ഥിതി കോർണർ, മറ്റ് സേവനസൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പ്രാദേശിക റോസ് ഫാം, റോസ് വാട്ടർ വാറ്റിയെടുക്കൽ ഫാക്ടറി, വർക്ക് ഷോപ്പുകൾക്കായി പ്രത്യേക സ്ഥലം, റോസ് ഉൽപന്നങ്ങൾക്കായി ഷോപ്, ഒലിവ് ഫാം, സംയോജിത പരിസ്ഥിതി ടൂറിസത്തെയും കാർഷിക ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പൊതുപാർക്ക് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. സ്വകാര്യ മേഖലയുമായി സഹകരിച്ച് കോർപറേറ്റ് നിക്ഷേപ സംവിധാനത്തിന് കീഴിലാണ് ഈ സൗകര്യങ്ങൾ വികസിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

