ആഭ്യന്തര മന്ത്രി ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി
text_fieldsആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ഗവർണർമാരുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രാലയത്തിന്റെ ജനറൽ ദിവാനിൽ നടന്ന യോഗത്തിൽ, ഗവർണറേറ്റുകളുടെ സ്ഥിരമായ വളർച്ചക്കുള്ള ശ്രമങ്ങൾ സംയോജിപ്പിക്കുക എന്ന സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദർശനവുമായി മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു.
ഗവർണറേറ്റുകളിൽ വിവാഹ സഹായ ഫണ്ടുകൾ സജീവമാക്കുന്നതിനുള്ള രാജകീയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഗവർണർമാരെ നിയോഗിക്കുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു. ഈ വർഷം ജൂൺ അവസാനത്തോടെ ആഭ്യന്തര മന്ത്രി പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഫണ്ടുകൾ ചിലവഴിക്കാൻ തീരുമാനിച്ചു. മുനിസിപ്പൽ കൗൺസിലുകളുടെ ശുപാർശകൾ നടപ്പിലാക്കുന്നതിനുള്ള മാർഗങ്ങൾ ഉൾപ്പെടെ പൊതു സ്വഭാവമുള്ള മറ്റു നിരവധി വിഷയങ്ങൾ യോഗം പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

