ശൂറ കൗൺസിൽ അംഗങ്ങളുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsശൂറ കൗൺസിൽ അംഗങ്ങളുമായി ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: മജ്ലിസ് ശൂറയുടെ പത്താം ടേം ഇലക്ഷന്റെ സുപ്രീം കമ്മിറ്റി ചെയർമാനും അംഗങ്ങളുമായും ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി കൂടിക്കാഴ്ച നടത്തി.
മേൽനോട്ട, നിരീക്ഷണ ബോഡി എന്ന നിലയിൽ കമ്മിറ്റിയുടെ സമർപ്പണത്തെ യോഗത്തിൽ സയ്യിദ് ഹമൂദ് അഭിനന്ദിച്ചു. ഒമാനിലും വിദേശത്തുമായി രണ്ട് ദിവസങ്ങളിലായി നടക്കുന്ന വോട്ടിങ്ങുകളിൽ തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയുടെ പങ്കിനെക്കുറിച്ച് സുപ്രീംകോടതിയുടെ ഡെപ്യൂട്ടി ചെയർമാനും ഇലക്ഷൻ സുപ്രീം കമ്മിറ്റി ചെയർമാനുമായ ശൈഖ് അൽ മുഖ്താർ ബിൻ അബ്ദുല്ല അൽ ഹർത്തി സംസാരിച്ചു. തെരഞ്ഞെടുപ്പ് ആപ്പുകളായ ‘ഇൻതാഖിബ്’, ’ഇൻതിഖാബ്’ എന്നിവയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സാങ്കേതിക അപ്ഡേറ്റുകൾക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എന്നിവർ പങ്കെടുത്തു.

