Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​യി​ക മേ​ഖ​ല​ക്ക്​...

കാ​യി​ക മേ​ഖ​ല​ക്ക്​ കു​തി​പ്പേ​കി ‘ഹോ​ക്കി ഒ​മാ​ൻ’ സം​യോ​ജി​ത സ​മു​ച്ച​യം

text_fields
bookmark_border
കാ​യി​ക മേ​ഖ​ല​ക്ക്​ കു​തി​പ്പേ​കി ‘ഹോ​ക്കി ഒ​മാ​ൻ’ സം​യോ​ജി​ത സ​മു​ച്ച​യം
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ കാ​യി​ക രം​ഗ​ത്തി​നു​ പു​തി​യ മു​ഖ​വു​മാ​യി സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ‘ഹോ​ക്കി ഒ​മാ​ൻ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സം​യോ​ജി​ത സ​മു​ച്ച​യം മ​സ്ക​ത്തി​ൽ ഒ​രു​ങ്ങി. ഏ​ക​ദേ​ശം 5,000ത്തി​ല​ധി​കം കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ സ്റ്റേ​ഡി​യ​ത്തി​നു ക​ഴി​യും. എ​ല്ലാ സീ​റ്റു​ക​ളും നീ​ക്കം ചെ​യ്ത് മ​റ്റു സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ്​ ഇ​രി​പ്പി​ടം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ അം​ഗീ​ക​രി​ച്ച ഏ​റ്റ​വും പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും ഡി​സൈ​നു​ക​ൾ​ക്കും അ​നു​സൃ​ത​മാ​യാ​ണ് സം​യോ​ജി​ത സ​മു​ച്ച​യം നി​ർ​മിച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ ​സ​മു​ച്ച​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​വി​ശേ​ഷ​ത​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​നു​സ​രി​ച്ചു രൂ​പ​ക​ൽ​പ​ന ചെ​യ്ത ര​ണ്ടു ക​ളി​സ്ഥ​ല​ങ്ങ​ളാ​ണു​ള്ള​ത്. കൂ​ടാ​തെ മ​റ്റു പ​രി​ശീ​ല​ന സ്ഥ​ല​ങ്ങ​ൾ, ഓ​ഫി​സു​ക​ൾ, ഫ​സ്റ്റ് എ​യ്ഡ് റൂ​മു​ക​ൾ, റ​ഫ​റി​മാ​രു​ടെ മു​റി​ക​ൾ, സു​ര​ക്ഷാ സേ​വ​ന​ത്തി​ന്റെ ഓ​ഫി​സു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു.

പു​തി​യ പ​ദ്ധ​തി ഒ​മാ​ന്റെ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ഹോ​ക്കി ഗെ​യി​മു​ക​ൾ​ക്കു സേ​വ​നം ന​ൽ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​യി​ക യു​വ​ജ​ന സാം​സ്കാ​രി​ക, കാ​യി​ക യു​വ​ജ​ന മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ബാ​സി​ൽ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ റ​വാ​സ് പ​റ​ഞ്ഞു. ‘ഹോ​ക്കി ഒ​മാ​ൻ’ പ​ദ്ധ​തി ഒ​മാ​ൻ കാ​യി​ക ച​രി​ത്ര​ത്തി​ലെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ത്തെ​യാ​ണ്​ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മ​ർ​വാ​ൻ ബി​ൻ ജു​മാ അ​ൽ ജു​മാ പ​റ​ഞ്ഞു. 2024ലെ ​സ​മ്മ​ർ ഒ​ളി​മ്പി​ക് ഗെ​യിം​സി​ന് മു​ന്നോ​ടി​യാ​യി പാ​രീ​സി​ൽ ന​ട​ക്കു​ന്ന ഫൈ​വ്​​സ്​ ഹോ​ക്കി ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക ഈ ​സ​മു​ച്ച​യ​മാ​യി​രി​ക്കും. ജ​നു​വ​രി 15 മു​ത​ൽ 21 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടു അ​ന്താ​രാ​ഷ്ട്ര ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. ഇ​തി​ൽ​നി​ന്ന്​ മൂ​ന്നു ടീ​മു​ക​ൾ അ​ടു​ത്ത ഒ​ളി​മ്പി​ക്സി​ന്​ യോ​ഗ്യ​​ത നേ​ടും. ജ​​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന ഫൈ​വ്​​സ്​ ​ഹോ​ക്കി ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ളും ഇ​വി​ടെ അ​ര​ങ്ങേ​റും. 24 മു​ത​ൽ 31വ​രെ​യാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Hockey Oman' integrated community boosts sports sector
Next Story