ഏഷ്യൻ ഗെയിംസ് യോഗ്യത ഹോക്കി: ഒമാൻ ഫൈനലിൽ
text_fieldsമസ്കത്ത്: സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്നുവരുന്ന ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ഹോക്കി ടൂർണമെൻറിൽ ഒമാൻ ഫൈനലിൽ പ്രവേശിപ്പിച്ചു. തായ്ലൻഡിനെ മറുപടിയില്ലാത്ത എട്ടുഗോളുകൾക്കാണ് ഒമാൻ തോൽപിച്ചത്. ഇന്ന് നടക്കുന്ന ഫൈനലിൽ ഒമാൻ ബംഗ്ലാദേശിനെ നേരിടും. ആദ്യ സെമിഫൈനലിൽ ബംഗ്ലാദേശ് ശ്രീലങ്കയെ രണ്ടിനെതിരെ മൂന്നുഗോളുകൾക്കാണ് േതാൽപിച്ചത്. സെമി ഫൈനലിൽ എത്തിയ ടീമുകൾ ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിേലക്ക് യോഗ്യത നേടിയിട്ടുണ്ട്.
ഇന്നുരാത്രി 8.15ന് നടക്കുന്ന ഫൈനൽ മത്സരം കാണാൻ ഇരുടീമുകളുടെയും ആരാധകർ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. വൈകീട്ട് ആറിന് നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ ശ്രീലങ്കയും തായ്ലൻഡും എതിരിടും.
