Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോക്കി ടൂർണമെൻറ്: സീബ്, മബേല സ്കൂൾ ടീമുകൾക്ക് ജയം
text_fieldsbookmark_border
മസ്കത്ത്: യു.ടി.എസ്.സി ഗൾഫ് ഹോക്കി ഫിയെസ്റ്റയുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ ടീമുകൾക്ക് വേണ്ടി ഹോക്കി ടൂർണമെൻറ് നടത്തി. പെൺകുട്ടികളുടെ വിഭാഗത്തിൽ സീബ് സ്കൂളും ആൺകുട്ടികളുടെ വിഭാഗത്തിൽ മബേല സ്കൂൾ ടീമും ജേതാക്കളായി. പെൺകുട്ടികളുടെ വിഭാഗത്തിലെ കലാശക്കളിയിൽ സീബ് ടീം മബേല എ ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് തോൽപിച്ചത്. ആയിഷ രണ്ടു ഗോളുകളും നതാഷ ഒരു ഗോളും നേടി. ആൺകുട്ടികളുടെ വിഭാഗത്തിലെ ഫൈനലിൽ വാദി കബീർ, മബേല സ്കൂൾ ടീമുകളാണ് ഏറ്റുമുട്ടിയത്. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ഷൂട്ടൗട്ടിലൂടെയാണ് മബേല കിരീടം നേടിയത്.
Next Story
