ഫലസ്തീനെ അംഗീകരിച്ചത് ചരിത്രപരമായ നീക്കം -അയർലൻഡ് അംബാസഡർ
text_fieldsമസ്കത്ത്: ഫലസ്തീൻ രാഷ്ട്രത്തെ തങ്ങൾ അംഗീകരിച്ചത് ചരിത്രപരമായ നീക്കമാണെന്ന് ഒമാനിലെ അയർലൻഡ് അംബാസഡർ ജെറി കണ്ണിങ്ഹാം. സുൽത്താനേറ്റിലേക്ക് പുതുതായിനിയമിതനായ അദ്ദേഹം ഒമാൻ ന്യൂസ് എജൻസിയുമായി സംസാരിക്കുകയായിരുന്നു.
യൂറോപ്പിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, ഇത് കൂടുതൽ രാജ്യങ്ങൾക്ക് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനും അയർലൻഡ് തമ്മിലുള്ള തമ്മിലുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മേഖലകളിലെ ശക്തമായ ബന്ധത്തത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
കൃഷി, ഊർജം, പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും ഘടകങ്ങൾ പ്രയോജനപ്പെടുത്തി വ്യാപാര മേഖലയിൽ വികസിപ്പിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ ഇരു രാജ്യങ്ങൾക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

