Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജബൽ അഖ്ദർ ഒലീവ് എണ്ണ വിൽപനയിൽ ചരിത്രനേട്ടം !

text_fields
bookmark_border
കഴിഞ്ഞവർഷം ജബൽ അഖ്ദറിൽ നിന്നുള്ള വരുമാനം ഒരു മില്യൺ ഒമാനി റിയാൽ കടന്നു
ജബൽ അഖ്ദർ ഒലീവ് എണ്ണ വിൽപനയിൽ ചരിത്രനേട്ടം !
cancel

മസ്കത്ത്: ഒമാനിലെ പ്രമുഖ വിനോദസഞ്ചാര-കാർഷിക മേഖലയായ ജബൽ അഖ്ദറിൽ ഒലീവ് എണ്ണ ഉൽപാദനത്തിലും വില്പനയിലും റെക്കോർഡ് നേട്ടം. 2025 ൽ മാത്രം ഇവിടെ 1,035,000 ഒമാനി റിയാലിന്റെ (ഒരു മില്യണിലധികം റിയാൽ) ഒലീവ് എണ്ണ വിൽപന നടന്നതായി കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, ദാഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദർ വിലായത്തിൽ നിന്ന് കഴിഞ്ഞ വർഷം 90,000 ലിറ്റർ ഒലീവ് എണ്ണയാണ് ഉൽപാദിപ്പിച്ചത്. നിലവിൽ ജബൽ അഖ്ദറിലെ പുതിയ ഒലീവ് വിളവെടുപ്പ് സീസണിനായുള്ള സജീവമായ ഒരുക്കങ്ങളിലാണ് കൃഷി മന്ത്രാലയം. ഉൽപാദനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രദേശത്തെ ഒലീവ് പ്രസ്സുകളുടെ സജ്ജീകരണം മന്ത്രാലയം നേരിട്ട് നിരീക്ഷിച്ചു വരികയാണ്.

ഒലീവ് പഴങ്ങളിൽ നിന്ന് ഒട്ടും ഗുണമേന്മ നഷ്ടപ്പെടാതെ ഒലീവ് എണ്ണ വേർതിരിച്ചെടുക്കുന്ന അത്യാധുനിക മെക്കാനിക്കൽ പ്രക്രിയയാണ് ഒലീവ് പ്രസ്സുകളിൽ നടക്കുന്നത്. മുൻകാലങ്ങളിൽ കല്ലുകൾ ഉപയോഗിച്ചാണ് ഇത് ചെയ്തിരുന്നതെങ്കിൽ, ഇന്ന് പൂർണമായും ഓട്ടോമേറ്റഡ് ആയ ശാസ്ത്രീയ ഘട്ടങ്ങളിലൂടെയാണ് ഒലിവ് എണ്ണ ഉൽപാദിപ്പിക്കുന്നത്. ഒലീവ് കായകളുടെ ശേഖരണം, സംഭരണം, സംസ്കരണം, ബോട്ടിലിങ് തുടങ്ങിയവക്ക് ആവശ്യമായ സൗകര്യങ്ങൾ മികച്ച രീതിയിൽ ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായി കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Historic achievement in Jebel Akhdar olive oil sales!
Next Story