Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ സ്വദേശികൾക്കും...

ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും സുൽത്താൻ പെരുന്നാൾ ആശംസകൾ നേർന്നു

text_fields
bookmark_border
ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും  സുൽത്താൻ പെരുന്നാൾ ആശംസകൾ  നേർന്നു
cancel
മസ്​കത്ത്​: ഒമാനിലെ മുഴുവൻ സ്വദേശികൾക്കും പ്രവാസികൾക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ്​ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. രാജ്യത്ത്​ കോവിഡ്​ മഹാമാരിയുടെ  വ്യാപനം പ്രതിരോധിക്കാനും ആരോഗ്യ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കാനും ഒത്തൊരുമയോടെയും വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയും കൈകൊണ്ടുവരുന്ന നടപടികൾക്ക്​ സുൽത്താൻ അഭിനന്ദനം അറിയിച്ചു. സ്വദേശികളുടെയും വിദേശികളുടെയും കൂട്ടായ സഹകരണത്തോടെ മാത്രമേ മഹാമാരിയെ പ്രതിരോധിക്കാൻ കഴിയൂ.  രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി സുപ്രീം കമ്മിറ്റിയടക്കം  വകുപ്പുകൾ ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ മുഴുവൻ ആളുകളും കർശനമായും പാലിക്കണമെന്നും സുൽത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancovidcovidnews
News Summary - His Majesty wishes Oman on Eid Al-Fitr
Next Story