വാലറ്റി ആപ്ലിക്കേഷനിൽ ഹിന്ദി ഭാഷയും
text_fieldsമസ്കത്ത്: വാലറ്റി ബൈ ഒറിഡോ ആപ്ലിക്കേഷനിൽ ഹിന്ദി ഭാഷയും ഉൾപ്പെടുത്തി. ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസൻ വാലറ്റി ആപ്ലിക്കേഷനിലെ ഹിന്ദി ഭാഷയുടെ ലോഞ്ചിങ് നിർവഹിച്ചു.
വാലറ്റിയുടെ തടസ്സരഹിതമായ യു.പി.ഐ പേമെന്റ് സേവനത്തെ അദ്ദേഹം എടുത്തുപറഞ്ഞു. എംബസി ഉദ്യോഗസ്ഥരിൽ ഒരാൾ തത്സമയം അദ്ദേഹത്തിന്റെ യു.പി.ഐ അക്കൗണ്ടിലേക്ക് വാലറ്റി വഴി പണമയച്ചു. പണം ഇന്ത്യയിലെ അദ്ദേഹത്തിന്റെ യു.പി.ഐ അക്കൗണ്ടിൽ ഉടൻ ക്രെഡിറ്റ് ആയി. ഈ ഒരു ലോഞ്ചിങ് ഇന്ത്യൻ എംബസിയുമായുള്ള ശക്തമായ ബന്ധത്തിന്റെ തുടക്കമാണെന്ന് വാലറ്റിയുടെ ഗ്രോത്ത് മാനേജർ മുഹമ്മദ് ഫവാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

