Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹി​മാം ട്ര​യ​ൽ റ​ൺ...

ഹി​മാം ട്ര​യ​ൽ റ​ൺ റേ​സ്​ 23 മു​ത​ൽ; 600ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ

text_fields
bookmark_border
ഹി​മാം ട്ര​യ​ൽ റ​ൺ റേ​സ്​ 23 മു​ത​ൽ; 600ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ
cancel

മ​സ്ക​ത്ത്​: ഒ​മാ​ന്‍റെ മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഹി​മാം ട്ര​യ​ൽ റ​ൺ റേ​സ്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​വം​ബ​ർ 23 മു​ത​ൽ 25വ​രെ ന​ട​ക്കും. 62 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 600ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ഈ​വ​ർ​ഷ​ത്തെ ഹ്ര​സ്വ ക​മ്യൂ​ണി​റ്റി റേ​സു​ക​ളി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ്​ മാ​റ്റു​ര​ക്കു​ക.

പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളി​ലൂ​ടെ​യും ടൂ​റി​സ്റ്റ് സൈ​റ്റു​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന റേ​സ്​ ഒ​മാ​ന്റെ അ​തു​ല്യ​മാ​യ ഭൂ​പ്ര​ദേ​ശം അ​നു​ഭ​വി​ക്കാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്ന​താ​ണ് സ്പോ​ർ​ട്സ് ടൂ​റി​സം പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​വം​ബ​ർ 23ന് ​അ​ൽ ഹം​റ​യി​ലെ മ​നോ​ഹ​ര​മാ​യ പ​ട്ട​ണ​ത്തി​ൽ​നി​ന്നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക. ബി​ർ​ക​ത്ത് അ​ൽ മൗ​സി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ഓ​ട്ട​ക്കാ​ർ ജ​ബ​ൽ അ​ഖ്ദ​റി​ന്റെ സൗ​ന്ദ​ര്യ​ത്തി​ലൂ​ടെ യാ​ത്ര ആ​രം​ഭി​ക്കും. 24ന് ​ബി​ർ​ക​ത്ത് അ​ൽ മൗ​സി​ൽ 55,20 കി​ലോ​മീ​റ്റ​ർ റേ​സു​ക​ൾ ന​ട​ക്കും. 20 കി​ലോ​മീ​റ്റ​ർ ദൂ​ര ഓ​ട്ട​ക്കാ​ർ​ക്ക് ഒ​മാ​ൻ ലാ​ൻ​ഡ്‌​സ്‌​കേ​പ്പു​ക​ളു​ടെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന പു​തി​യ പാ​ത​യാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:Himam Trail Run RaceCompetitors
News Summary - Himam Trail Run Race from 23; More than 600 competitors
Next Story