ഹിക്മ ടാലന്റ് സെർച്ച് എക്സാം അൽ മദ്റസത്തുൽ ഇസ്ലാമിയ സലാലക്ക് മികച്ച വിജയം
text_fieldsറാങ്ക് നേടിയ മുഹമ്മദ് അമാൻ അബ്ദുല്ല, അയാൻ മുഹമ്മദ്,
ഹയ്യാൻ റൻതിസി
സലാല: ഹിക്മ ടാലൻറ് സെർച്ച് എക്സാമിൽ സലാല അൽ മദ്റസത്തുൽ ഇസ്ലാമിയ ഈവർഷവും മികച്ച വിജയം സ്വന്തമാക്കി. കേരള മജ്ലിസ് ബോർഡിന് കീഴിൽ കേരളത്തിലും ജി.സി.സിയിലുമുള്ള എല്ലാ മദ്റസകളിലേയും വിദ്യാർഥികൾക്കായി നടത്തിയ പരീക്ഷയിൽ മൂന്ന് റാങ്ക് ജേതാക്കൾ ഉൾപ്പെടെ 22 എ പ്ലസുകൾ സ്ഥാപനം നേടി. മുഹമ്മദ് അമാൻ അബ്ദുല്ല (മൂന്നാം ക്ലാസ്), അയാൻ മുഹമ്മദ് (ക്ലാസ് അഞ്ച്), ഹയ്യാൻ റൻതിസി (ക്ലാസ് ആറ്) എന്നിവരാണ് റാങ്ക് ജേതാക്കൾ. 87 വിദ്യാർഥികളാണ് സ്ഥാപനത്തിൽനിന്ന് പരീക്ഷ എഴുതിയത്. മികച്ച വിജയം നേടിയ വിദ്യാർഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും അനുമോദിക്കുന്നതായി പ്രിൻസിപ്പൽ വി.എസ്. ഷമീർ അറിയിച്ചു.

