Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹി​ക്മ: മ​സ്ക​ത്ത്...

ഹി​ക്മ: മ​സ്ക​ത്ത് മ​ദ്​​റ​സ​ക​ളു​ടേ​ത് മി​ക​ച്ച പ്ര​ക​ട​നം

text_fields
bookmark_border
ഹി​ക്മ: മ​സ്ക​ത്ത് മ​ദ്​​റ​സ​ക​ളു​ടേ​ത്  മി​ക​ച്ച പ്ര​ക​ട​നം
cancel

മ​സ്ക​ത്ത്: കേ​ര​ള മ​ദ്​​റ​സ എ​ജു​ക്കേ​ഷ​ന്‍ ബോ​ര്‍ഡ് ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ ഹി​ക്മ ടാ​ല​ൻ​റ്​ സെ​ര്‍ച് പ​രീ​ക്ഷ​യി​ല്‍ ഒ​മാ​നി​ലെ അ​ല്‍ മ​ദ്​​റ​സ​ത്തു​ല്‍ ഇ​സ്​​ലാ​മി​യ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള വി​ദ ്യാ​ർ​ഥി​ക​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ഒ​ന്ന്​ മു​ത​ല്‍ 10 വ​രെ​യു​ള്ള സ്കൂ​ള്‍ ക്ലാ​സു​ക​ള്‍ അ​ ടി​സ്ഥാ​ന​മാ​ക്കി 10 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ കേ​ന്ദ്രീ​കൃ​ത പ​രീ​ക്ഷ​യി​ല്‍ ഒ​മാ​നി​ലെ 17 മ​ദ്​​റ​സ​ ക​ളി​ല്‍നി​ന്നാ​യി 522 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ര​ണ്ടാം ക്ലാ​സ്‌ വി​ഭാ​ഗ​ത്തി​ൽ റാ​ഇ​ഫ് ഹ​യ്യാ​ന്‍ (സ​ഹം), മൂ​ന്നാം ക്ലാ​സ്‌ വി​ഭാ​ഗ​ത്തി​ൽ ഇ​ശ​ല്‍ ദു​ആ​ഖാ​ന്‍ (ഇ​ബ്ര), നാ​ലാം ക്ലാ​സ്‌ വി​ഭാ​ഗ​ത്തി​ൽ ഫി​സ മ​റി​യം (വാ​ദി ക​ബീ​ര്‍), അ​ഞ്ചാം ക്ലാ​സ്‌ വി​ഭാ​ഗ​ത്തി​ൽ അ​നാ​ഹി​ദ പു​ല​ത്ത് (നി​സ്​​വ) എ​ന്നി​വ​ര്‍ ടോ​പ്പേ​ഴ്​​സ്​ ലി​സ്​​റ്റി​ല്‍ ഇ​ടം നേ​ടി. 27 കു​ട്ടി​ക​ള്‍ എ ​പ്ല​സ്, 28 പേ​ർ എ ​ഗ്രേ​ഡ്, 50 പേ​ർ ബി ​പ്ല​സ്, 54 പേ​ർ ബി ​ഗ്രേ​ഡ്​ ക​ര​സ്ഥ​മാ​ക്കി.

കേ​ര​ളം, ചെ​ന്നൈ, ബം​ഗ​ളൂ​രു, ജി.​സി.​സി രാ​ജ്യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​യി കാ​ല്‍ ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത പ​രീ​ക്ഷ​ക്ക്‌ ഖു​ര്‍ആ​ന്‍, ഹ​ദീ​സ്, ച​രി​ത്രം, ക​ല, കാ​യി​കം, സാ​ഹി​ത്യം, പൊ​തു വി​ജ്ഞാ​നം എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​യി​രു​ന്നു സി​ല​ബ​സ്. ഒ.​എം.​ആ​ര്‍ രീ​തി​യി​ല്‍ ന​ട​ന്ന പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍ണ​യം കേ​ന്ദ്രീ​കൃ​ത സ്വ​ഭാ​വ​ത്തി​ലാ​യി​രു​ന്നു.

ഓ​രോ വി​ഭാ​ഗ​ത്തി​നും ടോ​പ്പേ​ഴ്സ്‌ ലി​സ്​​റ്റി​ൽ ഇ​ടം പി​ടി​ച്ച​വ​ർ​ക്ക്‌ കാ​ഷ്​ അ​വാ​ര്‍ഡും ഗ്രേ​ഡു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍ക്ക് മെ​ഡ​ലും സ​ര്‍ട്ടി​ഫി​ക്ക​റ്റും ന​ല്‍കും. പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ കു​ട്ടി​ക​ള്‍ക്കും സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ക​ൺ​വീ​ന​ർ റി​യാ​സ് വ​ള​വ​ന്നൂ​ർ അ​റി​യി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രെ പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന് പ്ര​വ​ര്‍ത്തി​ച്ച​വ​രെ​യും മ​ദ്​​റ​സ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​ബി. സ​ലീം അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newshikma
News Summary - hikma-oman-gulf news
Next Story