ചരിത്രത്തിലേക്ക് വാതിൽ തുറന്ന് ‘ഹിജ്റ എക്സ്പെഡിഷന്’
text_fields‘ഹിജ്റ എക്സ്പെഡിഷന് പ്രദർശനത്തിൽനിന്ന്
മസ്കത്ത്: അറേബ്യന്‍ പണ്ഡിത ഗവേഷകരോടൊപ്പം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നടത്തിയ ഹിജ്റ അന്വേഷണ പഠന സഞ്ചാരത്തിന്റെ ദൃശ്യാവിഷ്കാരം ‘ഹിജ്റ എക്സ്പെഡിഷന്’ ചരിത്രങ്ങളിലൂടെയുള്ള യാത്രയുടെ അനുഭൂതി സമ്മാനിക്കുന്നതായി. ബൗഷര്‍ ഒമാന്‍ ഹാളില്‍ നടന്ന സെഷനില്‍ ആയിരക്കണക്കിന് പേര് പങ്കെടുത്തു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് കാണാനാവും വിധം വലിയ സ്ക്രീനുകളിലായിരുന്നു ഹിജ്റയുടെ ദൃശ്യാവിഷ്കാരം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകര്‍ മുഹമ്മദ് നബിയുടെ മക്കയില്‍നിന്ന് മദീനയിലേക്ക് പോയ ചരിത്ര പലായനമാണ് ഹിജ്റ. നാഗരിക രാഷ്ട്ര നിര്‍മിതിക്ക് വേണ്ടിയുള്ള മക്കയിലെ ശ്രമങ്ങള്‍ക്ക് വിഘാതം വന്നപ്പോഴാണ് മതത്തിന്റെ പ്രബോധന സാമൂഹിക സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി മദീനയെ തിരഞ്ഞെടുത്തത്. ത്യാഗങ്ങളുടെയും ഉദാത്തമായ മാനുഷിക മൂല്യങ്ങളുടെയും ചരിത്രമാണ് ഹിജ്റയുടേത്. പ്രസ്തുത യാത്രയുടെ പൊരുളും വഴിയും തേടിയുള്ള അന്വേഷണ സംഘത്തോടൊപ്പം ചേര്‍ന്ന് അവതാരകന് നടത്തിയ പഠനങ്ങളുടെ ദൃശ്യാവിഷ്കാരം ഹിജ്റ വഴിയിലൂടെ സഞ്ചരിച്ചതിന്റെ അനുഭവം വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നതായി.
അന്നത്തെ പ്രാന്തമായ ഇടവഴികളിലൂടെ എങ്ങനെയായിരിക്കും പ്രവാചകരും അനുയായികളും പോയത് എന്നതിനെ കൃത്യമായി അവതരണത്തില്‍ കൊണ്ടുവരാനായി ഹിജ്റയുടെ 43 ലാന്‍ഡ്മാര്‍ക്കുകള്‍ അടയാളപ്പെടുത്തി അത് ദൃശ്യാവിഷ്കരിക്കുകയാണ് ‘ഹിജ്റ എക്സ്പെഡിഷനി’ല്‍. ഓരോ ലാന്ഡ്മാര്ക്കുകളിലെയും ചരിത്ര സംഭവങ്ങളെയും യാത്രയിലുടനീളം അനുഭവിച്ച ത്യാഗങ്ങളെയും ആവിഷ്കരിക്കാനും സെഷന് സാധിച്ചു. കുറ്റൂര്‍ അബ്ദുറഹ്മാന് ഹാജി ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് മസ്കത്ത് റീജന്‍ പ്രസിഡന്റ് സാഖിബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. ഷഫീഖ് ബുഖാരി ആമുഖം അവതരിപ്പിച്ചു. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി, നാഷനല്‍ പ്രസിഡന്റ് മുസ്തഫ കാമില്‍ സഖാഫി, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ചാവക്കാട് സംബന്ധിച്ചു. നിസാര്‍ പൂക്കോത്ത് സ്വാഗതവും ഖാരിജത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

