കണ്ടെയ്നറുകൾക്ക് ഉയർന്ന നിരക്ക്; ചരക്കു കൂലി ആറിരട്ടിയിലധികം വർധിച്ചു
text_fieldsമസ്കത്ത്: കോവിഡ് പ്രതിസന്ധി കാരണം കപ്പൽ വഴി ചരക്കുകൾ അയക്കുന്നതിനുപയോഗിക്കുന്ന കണ്ടെയ്നറുകളുടെ വാടക നിരക്കുകൾ കുത്തനെ ഉയർന്നത് ചരക്ക് കൂലി വർധിക്കാൻ കാരണമായി.
കഴിഞ്ഞ രണ്ടു മാസമായി കണ്ടെയ്നർ നിരക്കുകൾ വർധിച്ചുകെണ്ടേയിരിക്കുന്നതായും ഇനിയും വർധിക്കാനാണ് സാധ്യതയെന്നും മസ്കത്തിൽ ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കോവിഡിന് മുമ്പുള്ളതിനേക്കാൾ ആറിരട്ടിയും ഏഴിരട്ടിയും കണ്ടെയ്നർ വാടക നിരക്കാണ് ഇപ്പോൾ നിലവിലുള്ളത്. ചൈന അടക്കമുള്ള രാജ്യങ്ങളിൽ ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഒരു മാനദണ്ഡവും പാലിക്കാതെയാണ് നിരക്ക് വർധിപ്പിക്കുന്നതെന്നും ഇറക്കുമതിക്കാർ പറയുന്നു. ചൈന, ഇന്തോനേഷ്യ, തായ്ലാൻഡ്, കൊച്ചി അടക്കമുള്ള തുറമുഖങ്ങളിലെ ലോജിസ്റ്റിക് മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികൾ ആവശ്യക്കാർ വർധിക്കുന്നതിനനുസരിച്ച് നിരക്കുകൾ വർധിപ്പിക്കുന്ന നിലപാടാെണടുക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ചൈനയിലാണ് ഇൗ ചൂഷണം ഏറെ നടക്കുന്നത്. കപ്പൽ സർവിസുകൾ കുറഞ്ഞതടക്കം നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. ഇതു കാരണം ദുബൈ അടക്കമുള്ള വൻ തുറമുഖങ്ങളിൽ നിന്ന് ഒമാൻ അടക്കമുള്ള രാജ്യങ്ങളിലേെക്കത്തുന്ന ചരക്കുകളുടെയും കടത്തു കൂലി കുത്തനെ കൂടാൻ കാരണമായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് ചൈനയിലെ തുറമുഖങ്ങളിൽ നിന്ന് ഒമാനിലെ സൊഹാർ തുറമുഖത്തേക്ക് എത്തിക്കുന്ന 68 ഘന മീറ്റർ കണ്ടെയ്നറിന് 1200 ഡോളർ മുതൽ 1800 ഡോളർ വരെയായിരുന്നു കടത്ത് കൂലി ഇൗടാക്കിയിരിക്കുന്നത്.
ഇപ്പോൾ നിരക്ക് 9000 റിയാലായി വർധിച്ചു. ആവശ്യക്കാർ വർധിക്കുന്നതിനനുസരിച്ച് നിരക്ക് വർധിക്കുന്ന നിലപാട് ആയതിനാൽ ലോക വിപണി ഉണരാൻ തുടങ്ങിയതോടെ ഇനിയും നിരക്കുകൾ വർധിക്കാനാണ് സാധ്യത. കൂടുതൽ കപ്പൽ സർവിസുകൾ രംഗത്തെത്തുന്നേതാടെ മാത്രമാണ് നിരക്കുകൾ കുറയുക. തായ്ലാൻഡ്, ഇന്തോനേഷ്യ, കൊച്ചി തുടങ്ങിയ തുറമുഖങ്ങളിൽ നിന്ന് 28 ഘനമീറ്ററിെൻറ ചെറിയ കണ്ടെയ്നറുകൾക്ക് 800 മുതൽ 1000 ഡോളർ വരെയാണ് നേരത്തെ ഇൗടാക്കിയിരുന്നത്. ഇപ്പോൾ ഇതിന് 4000 ഡോളറാണ് നിരക്ക്.
കണ്ടെയ്നറുകളുടെ വാടക നിരക്ക് വർധിച്ചതോടെ തുറമുഖങ്ങളിൽ നിന്ന് തുറമുഖങ്ങളിലേക്ക് ചരക്കുകൾ എത്തിക്കുന്ന രീതി ലോജിസ്റ്റിക്സ് കമ്പനികൾ നിർത്തിയിരിക്കുകയാണ്.
കണ്ടെയ്നർ വാടക നിരക്കുകൾ കുത്തനെ കൂടുന്നത് ഭക്ഷ്യ ഉൽപന്നങ്ങൾ അടക്കം എല്ലാ ഇറക്കുമതി വസ്തുക്കളുടെയും ഇറക്കുമതി കൂലി വർധിക്കാൻ കാരണമാക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പി. ഉസ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഇതു കാരണം കാർട്ടനുകളുടെ കടത്തു കൂലി ഒരു റിയാലിൽ നിന്ന് ആറ് റിയാലായി ഉയർന്നിട്ടുണ്ട്. വില കുറഞ്ഞ വസ്തുക്കളെയാണ് കടത്തുകൂലി കാര്യമായി ബാധിക്കുക. കളിപ്പാട്ടങ്ങൾ, ചെരിപ്പുകൾ തുടങ്ങിയ വസ്തുക്കൾക്ക് ഉൽപാദന രാജ്യങ്ങളിലൊന്നും വില വർധിച്ചിട്ടില്ല. എന്നാൽ കടത്തു കൂലി വർധിക്കുന്നത് ഇവയുടെ വില വർധിക്കാൻ കാരണമാവും.
കണ്ടെയ്നർ നിരക്കുകൾ ഇൗടാക്കുന്നത് തൂക്കത്തിെൻറ അടിസ്ഥാനത്തിലല്ല. മറിച്ച് വസ്തുവിെൻറ വലുപ്പം അനുസരിച്ചാണ്. അതിനാൽ ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ അടക്കമുള്ള വലുപ്പം കൂടിയ വസ്തുക്കളുടെ കടത്തുകൂലിയും വർധിക്കും. ഇൗ വില വർധന ഒമാനിൽ മാത്രം ബാധകമല്ലെന്നും ഗൾഫ് രാജ്യങ്ങൾ അടക്കം എല്ലാ ഇറക്കുമതി രാജ്യങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

