ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു
text_fieldsപ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കലാ കൈരളിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു
ഇബ്രി: പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കലാ കൈരളിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഇബ്രി റോയൽ വിസ്ത ഹോട്ടലിൽ നടന്ന പരിപാടിയിൽ രക്ഷിതാക്കൾ അടക്കം നൂറോളം പേർ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ഇബ്രിയിൽനിന്നും വിജയം കൈവരിച്ചവർക്കും, കൂട്ടായ്മയിലെ പ്രവർത്തകരുടെ നാട്ടിൽ പഠിക്കുന്ന വിദ്യാർഥികൾക്കുമുള്ള അനുമോദനം ‘മികവ് 2024’ എന്ന പേരിൽ ആണ് നടത്തിയത്. മുതിർന്ന നേതാക്കളായ കുമാർ, തമ്പാൻ, ഇഖ്ബാൽ എന്നിവർ വിദ്യാർഥികൾക്ക് ഉപഹാരം വിതരണം ചെയ്തു. എല്ലാ വർഷവും ഇത്തരത്തിലുള്ള പരിപാടി നടത്താറുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

