പൈതൃക ടൂറിസം: ഒമാനും മലേഷ്യയും സഹകരണത്തിന്
text_fieldsപൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖി മലേഷ്യയുടെ ടൂറിസം, കലാ സാംസ്കാരിക മന്ത്രി ടിയോങ് കെങ് സെങ്ങിനെ സ്വീകരിച്ചപ്പോൾ
മസ്കത്ത്: പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖി മലേഷ്യയുടെ ടൂറിസം, കലാ സാംസ്കാരിക മന്ത്രി ടിയോങ് കെങ് സെങ്ങിനെ മസ്കത്തിൽ സ്വീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പൈതൃക, ടൂറിസം മേഖലകളിലെ സഹകരണത്തിന്റെ വിവിധ വശങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടാതെ ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും ടൂറിസം മേഖലയിൽ പരിശീലന പരിപാടികൾ വിപുലപ്പെടുത്തുന്നതിനും ഊന്നൽ നൽകിക്കൊണ്ടുള്ള വിഷയങ്ങളും ചർച്ച ചെയ്തു. ഇരുവിഭാഗത്തിലെയും നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

